'കാസർകോട് നടന്നത് വിദ്യാർത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടി, വർഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ച് കൊണ്ടുവരികയാണ്'

പരിപാടിയില്‍ സംഘപരിവാര്‍ നേതാവ് തന്നെ വേണമെന്ന പിടിവാശി എങ്ങനെ വന്നുവെന്ന് ശിവപ്രസാദ് ചോദിച്ചു

'കാസർകോട് നടന്നത് വിദ്യാർത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടി, വർഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ച് കൊണ്ടുവരികയാണ്'
dot image

കോഴിക്കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച വന്ദേമാതരം സെമിനാറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി ഉള്‍പ്പെടുത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. കാസര്‍കോഡ് നടന്നത് വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടിയാണെന്ന് എം ശിവപ്രസാദ് പറഞ്ഞു.

ആര്‍ക്ക് വേണ്ടിയാണ് പരിപാടി നടത്തുന്നതെന്നും ശിവപ്രസാദ് ചോദിച്ചു. വന്ദേമാതരം സെമിനാറിന് എസ്എഫ്‌ഐ എതിരല്ല. എന്നാല്‍ പരിപാടിയില്‍ സംഘപരിവാര്‍ നേതാവ് തന്നെ വേണമെന്ന പിടിവാശി എങ്ങനെ വന്നുവെന്ന് ശിവപ്രസാദ് ചോദിച്ചു. നന്നായി വര്‍ഗീയത പറയുന്ന ആളെ തിരഞ്ഞുപിടിച്ചു കൊണ്ടുവരികയാണ്. ഇത് മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളിയാണെന്നും ശിവപ്രസാദ് പറഞ്ഞു.

സ്‌കൂള്‍ കായികമേളയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും ശിവപ്രസാദ് പ്രതികരിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേള യുഡിഎഫ് സര്‍ക്കാര്‍ നശിപ്പിച്ച് നാമാവശേഷമാക്കി. പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും സംഘാടകര്‍ തയ്യാറായില്ല. പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം സൃഷ്ടിച്ച മാതൃക തകര്‍ത്തു. ഉത്തരവാദിത്വമില്ല എന്നാണ് മന്ത്രിയും മറ്റ് ജനപ്രതിനിധികളും പറഞ്ഞത്. നാഥനില്ല കളരിയായി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് മാറിയോ എന്നും ശിവപ്രസാദ് ചോദിച്ചു.

സ്‌കൂള്‍ കായികമേള നടത്തിപ്പില്‍ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. നടന്നത് വലിയ കെടുകാര്യസ്ഥതയാണ് സംഭവിച്ചിരിക്കുന്നത്. ഇതില്‍ അന്വേഷണം വേണം. തുടര്‍ സമരങ്ങളുമായി എസ്എഫ്‌ഐ മുന്നോട്ടുപോകും. കഴിഞ്ഞതവണ ചര്‍ച്ച വെജ് വേണോ നോണ്‍വെജ് വേണോ എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചവെള്ളം പോലും കിട്ടുന്നില്ലെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി.

Content Highlights- M Sivaprasad criticized an event held at Central University of Kerala in Kasaragod, describing it as a challenge to students. 

dot image
To advertise here,contact us
dot image