ED വേട്ടയ്ക്ക് ഇരയായവരെ അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങി സിപിഐഎം; തിരുവനന്തപുരത്തും കോഴിക്കോടും ദേശീയ സെമിനാർ

ഡൽഹി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയ പങ്കെടുക്കും

ED വേട്ടയ്ക്ക് ഇരയായവരെ അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങി സിപിഐഎം; തിരുവനന്തപുരത്തും കോഴിക്കോടും ദേശീയ സെമിനാർ
dot image

തിരുവനന്തപുരം: എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ വേട്ടയ്ക്ക് ഇരയായവരെ അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങി സിപിഐഎം. ഈ മാസം 14, 15 തീയതികളിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും ദേശീയ സെമിനാർ നടത്താനാണ് തീരുമാനം. ഡൽഹി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയ പങ്കെടുക്കും. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കായസ്ത, റിട്ട. ജസ്റ്റിസ് കെ ചന്ദ്രു എന്നിവരുമെത്തും. പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ ഇ ഡി നീങ്ങുന്നതിനിടെയാണ് സിപിഐഎമ്മിന്റെ നിർണായക നീക്കം.

ഘടകകക്ഷികളെക്കൂടി ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ സിപിഐയ്ക്കും ക്ഷണമുണ്ടാകും. എന്നാൽ  ഇ ഡി കത്തിലെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിട്ടും പിണറായി വിജയനെ പിന്തുണയ്ക്കേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമെന്നതും ഈ അവസരത്തിൽ നിർണായകമാണ്.

കേസ് രാഷ്ട്രീയപ്രേരിതം ആണെന്ന നിലപാട് ഇപ്പോൾ എടുക്കേണ്ടതില്ലെന്നായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനം. അന്വേഷണം മുന്നോട്ടു പോയതിനുശേഷം തുടർ നിലപാടുകൾ പിന്നീട് സ്വീകരിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെടുത്ത ധാരണ. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാനും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഒക്ടോബർ പതിനാലാം തീയതി നിയമസഭാ മാർച്ച് നടത്താനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്.

Content Highlights: cpim plans protest with people targeted by enforcement directorate actions

dot image
To advertise here,contact us
dot image