പൊലീസുകാര്‍ക്കെതിരെ വധഭീഷണിയെന്ന് പരാതി; വി ജോയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ കേസെടുത്തു

കേസില്‍ ഒന്നാംപ്രതിയാണ് വി ജോയ് എംഎല്‍എ

പൊലീസുകാര്‍ക്കെതിരെ വധഭീഷണിയെന്ന് പരാതി; വി ജോയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ കേസെടുത്തു
dot image

തിരുവനന്തപുരം: പൊലീസുകാര്‍ക്കെതിരായ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ വി ജോയ്ക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പൊലീസ്. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കന്റോണ്‍മെന്റ് എസ്എച്ച്ഓ സതീഷ് കുമാറിനും എസ്‌ഐ ഗോകുല്‍ ജി ക്കും എതിരെയാണ് ഭീഷണി ഉണ്ടായത്. കേസില്‍ ഒന്നാംപ്രതിയാണ് വി ജോയ് എംഎല്‍എ.

ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ ഉണ്ടായ ഭീഷണിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 'അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങള്‍ നോക്കിക്കോ എന്ന് എംഎല്‍എ ഭീഷണി മുഴക്കിയിരുന്നു. സിപിഎം നേതാക്കളായ ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ വധഭീഷണി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുള്ളില്‍ കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത് കന്റോണ്‍മെന്റ് സ്റ്റേഷനിലെ സിഐ സതീഷ്‌കുമാറും എസ്‌ഐ ഗോകുലും ചേര്‍ന്നാണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. ഇരുവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇന്നലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ജില്ലാ കമ്മിറ്റികള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

Content Highlights: Police have registered a case under non-bailable sections against V Joy and Kadakampally Surendran over a case against two police officers during a DYFI march in Thiruvananthapuram.

dot image
To advertise here,contact us
dot image