അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം: ബിനു ചുള്ളിയിലിന് വധ ഭീഷണിയെന്ന് പരാതി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി

അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം: ബിനു ചുള്ളിയിലിന് വധ ഭീഷണിയെന്ന് പരാതി
dot image

കൊല്ലം: ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന് വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് വധഭീഷണി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി.

കൊല്ലം സന്ദര്‍ശനത്തിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കുണ്ടറയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡ് പരിസരത്ത് വെച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.

സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന പരാതിയുമായി ബിജെപി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അമിത് ഷായ്ക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും കരിങ്കോടി പ്രതിഷേധവുമായി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പ്രതിഷേധം പലയിടത്തും കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും ആക്രമണങ്ങളുണ്ടായി. തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടാവുകയും ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ച് കത്തിക്കുകയും ചെയ്തിരുന്നു.

Content Highlights: Binu Chulliyil has filed a complaint alleging that he received a death threat following a black flag protest against Amit Shah.

dot image
To advertise here,contact us
dot image