തിരുവനന്തപുരത്ത് അരങ്ങേറിയത് ആസൂത്രിത ഗൂഢാലോചന: എം വി ഗോവിന്ദന്‍

എസ്എഫ്‌ഐയെ തകര്‍ക്കാന്‍ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് ശ്രമിച്ചാല്‍ ചെറുക്കും എന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് അരങ്ങേറിയത് ആസൂത്രിത ഗൂഢാലോചന: എം വി ഗോവിന്ദന്‍
dot image

തിരുവനന്തപുരം: പാളയത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആസൂത്രിതമായി അരങ്ങേറിയ ഗുണ്ടാപ്പടയുടെ ആക്രമണമാണ് തലസ്ഥാനത്ത് കണ്ടതെന്നും മുഖ്യമന്ത്രി വി ഡി സതീശനെ സംരക്ഷിക്കാനായിരുന്നു ഇത്തരത്തില്‍ ബോധപൂര്‍വ്വം ഗൂഢാലോചന നടത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'എസ്എഫ്‌ഐക്കാര്‍ തകര്‍ത്ത വാഹനമേതാണെന്ന് കാണിക്കട്ടെ. എസ്എഫ്‌ഐക്കാര്‍ കടന്നാക്രമിച്ചിട്ടില്ല. കല്ലും തീപ്പന്തവും ഹോസ്റ്റലിലേക്ക് എറിയുകയായിരുന്നു. ബോധപൂര്‍വ്വം ആസൂത്രണം ചെയ്തിട്ടായിരുന്നു ആക്രമണം നടത്തിയത്', എം വി ഗോവിന്ദന്‍ പറഞ്ഞു.

കെഎസ്‌യുക്കാര്‍ ഹോസ്റ്റലിലേക്ക് കയറി ആക്രമിക്കുകയായിരുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പൊലീസിലെ രണ്ട് ക്രിമിനലുകള്‍ ആക്രമിച്ചു. കുട്ടികളെ തലയ്ക്കടിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി കടന്നാക്രമിക്കുകയായിരുന്നു. ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉണ്ടാകും. ക്യാമ്പസുകളില്‍ വലിയ വിജയമാണ് എസ്എഫ്‌ഐ നേടിയിട്ടുള്ളത്. എസ്എഫ്‌ഐയെ തകര്‍ക്കാന്‍ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് ശ്രമിച്ചാല്‍ ചെറുക്കും. പരിക്കേറ്റവരെ ആംബുലന്‍സില്‍ കയറി വരെ ആക്രമിച്ചു. പൊലീസിനെ ഉപയോഗിച്ചുകൊണ്ട് മന്ത്രിമാര്‍ അടക്കം ഇതിന് നേതൃത്വം നല്‍കി എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തലസ്ഥാനത്തെ സംഘര്‍ഷം ക്യാമ്പസ് തെരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും കെഎസ്യുവും യുഡിഎഫും നേരിട്ട തിരിച്ചടിയുടെ ജാള്യത മറക്കാനാണെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പൊലീസ് അതിക്രമത്തിലും യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി പ്രതിഷേധിക്കുന്നു. യൂത്ത് കോണ്‍ഗ്രസും പൊലീസുമാണ് പ്രതിക്കൂട്ടില്‍. ഒരു പ്രകോപനവും ഇല്ലാതെ ആണ് കടന്നാക്രമണം. പൊലീസിനെ ഉപയോഗിച്ചുള്ള വേട്ടയില്‍ നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്മാറണം. മന്ത്രി, എംപി, എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇന്നലത്തെ ആക്രമണം എന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്നത് യൂത്ത് കോണ്‍ഗ്രസ്, പൊലീസ് ഗുണ്ടായിസം ആണെന്ന് എം വി ജയരാജന്‍ പ്രതികരിച്ചു.

Content Highlights: M V Govindan response over University hostel conflict

dot image
To advertise here,contact us
dot image