മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതി: അശ്വന്ത് കോക്കിനെതിരെ കേസെടുത്തു

നടക്കാവ് പൊലീസാണ് കേസെടുത്തത്

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതി: അശ്വന്ത് കോക്കിനെതിരെ കേസെടുത്തു
dot image

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാര്‍ ജീപ്പ് നിര്‍ത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഇരുചക്രവാഹനങ്ങളിലും ഥാര്‍ ഇടിച്ചു. അപടകമുണ്ടാക്കിയ ശേഷം വാഹനം ഓടിച്ചുപോകുകയാണ് അശ്വന്ത് കോക്ക് ചെയ്തത്. ട്രാഫിക് പൊലീസിന്റെ സഹായത്തോടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.

പൊലീസ് എത്തി വാഹനത്തില്‍ നിന്നിറക്കിയപ്പോള്‍ ലക്കുകെട്ട നിലയിലായിരുന്നു അശ്വന്ത്. ഇതിന് ശേഷം അശ്വന്തിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വൈദ്യപരിശോധനയില്‍ അശ്വന്ത് കോക്ക് മദ്യപിച്ചെന്ന് വ്യക്തമായിരുന്നു. സംഭവത്തിന് പിന്നാലെ അപകടമുണ്ടായ വാഹനത്തിന്റെ ഉടമകള്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അറസ്റ്റിന് ശേഷം മാധ്യമങ്ങള്‍ അശ്വന്ത് കോക്കിന്റെ പ്രതികരണം തേടിയിരുന്നു. മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് താന്‍ മറുപടി പറയുന്നില്ലെന്നായിരുന്നു അശ്വന്ത് പറഞ്ഞത്. 'ദാറ്റ്‌സ് കേരള പൊലീസ്' എന്നും അശ്വന്ത് പറഞ്ഞിരുന്നു.

Content Highlights- A case has been registered against Ashwanth Kokk following a complaint alleging that he caused a road accident while driving under the influence of alcohol

dot image
To advertise here,contact us
dot image