കുഞ്ഞുങ്ങൾക്ക് വിജയ് വക സ്വർണമോതിരം: സ്വപ്നപദ്ധതിക്ക് ആരംഭം; എല്ലാവർക്കും ഇല്ല, യോഗ്യത അറിയാം

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സ്വർണമോതിരം ലഭിക്കുക

കുഞ്ഞുങ്ങൾക്ക് വിജയ് വക സ്വർണമോതിരം: സ്വപ്നപദ്ധതിക്ക് ആരംഭം; എല്ലാവർക്കും ഇല്ല, യോഗ്യത അറിയാം
dot image

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ച 'തായ്മാമൻ തങ്ക മോതിരം തിട്ടം' പദ്ധതിക്ക് ആരംഭം. മധുരൈ ജില്ലയിലെ രാജാജി സർക്കാർ ആശുപത്രിയിൽ വെച്ചാണ് മുഖ്യമന്ത്രി നേരിട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. നവജാത ശിശുക്കൾക്ക് സൗജന്യമായി സ്വർണമോതിരം നൽകുന്ന ഈ പദ്ധതി സർക്കാരിന്റെ അഭിമാനപദ്ധതിയായിരുന്നു.

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സ്വർണമോതിരം ലഭിക്കുക. കുട്ടിയുടെ അമ്മ തമിഴ്‌നാട്ടിൽ സ്ഥിരതാമസമുള്ള ആളായിരിക്കണം. പ്രെഗ്നൻസി ആൻഡ് ഇൻഫാന്റ് കോഹോർട്ട് മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കുകയും റീപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് ഐഡി കാർഡ് ഉണ്ടായിരിക്കുകയും വേണം.

Also Read:

ജൂൺ 22 മുതൽക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് മോതിരം ലഭിക്കുക. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയിപോപോയ അമ്മയ്ക്കും കുഞ്ഞിനും മോതിരം നൽകാൻ പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഒരു ദിവസം 100 കുട്ടികൾക്ക് വീതം മോതിരം നൽകാനാണ് സർക്കാർ പദ്ധതി.

സ്വർണമോതിരത്തിന് അർഹരായ കുടുംബങ്ങൾ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. മേൽപ്പറഞ്ഞ രജിസ്‌ട്രേഷനും മറ്റും വഴി സർക്കാരിന് അവരെ കണ്ടെത്താനും വിവരങ്ങൾ എടുക്കാനും കഴിയും. മോതിരം ലഭിക്കാനായി രെജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമാണോ എന്ന് മാത്രം മാതാപിതാക്കൾ ഉറപ്പുവരുത്തിയാൽ മതി.

തമിഴ് സമൂഹത്തിലെ പരമ്പരാഗതമായ ‘തായ്മാമൻ സീർ’ എന്ന ആചാരവുമായി ബന്ധപ്പെടുത്തിയാണ് പദ്ധതിക്ക് ഈ പേര് നൽകിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന അമ്മമാരെ ആദരിക്കുകയും പുതുതായി ജനിക്കുന്ന കുഞ്ഞുങ്ങളെ വരവേൽക്കുകയും ചെയ്യുന്നതിനൊപ്പം സർക്കാർ ആരോഗ്യ സംവിധാനങ്ങളിലേക്ക് കൂടുതൽ കുടുംബങ്ങളെ ആകർഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക, സുരക്ഷിതവും ശുചിത്വമുള്ളതുമായ പ്രസവസേവനങ്ങളിൽ പൊതുജനവിശ്വാസം വർധിപ്പിക്കുക എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

പദ്ധതിക്കായി തമിഴ്നാട് സർക്കാർ പ്രതിവർഷം 755.83 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 4.41 ലക്ഷത്തിലധികം മോതിരങ്ങളാണ് വാങ്ങുന്നത്. കുഞ്ഞുങ്ങൾക്ക് നൽകുന്ന മോതിരത്തിൽ പ്രത്യേക രൂപകൽപ്പനയോ എഴുത്തോ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായ ശേഷം വിജയിക്കുന്ന സ്ഥാപനവുമായി ചർച്ച ചെയ്ത് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Tamil Nadu Chief Minister C. Joseph Vijay launched the Thaaimaman Thanga Mothiram scheme at Madurai Rajaji Government Hospital, providing one gram gold rings to eligible newborns.

dot image
To advertise here,contact us
dot image