മോദിയെ പ്രകീർത്തിച്ചു: ജിജി തോംസൺ BJPയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചുവെന്ന് BJP നേതാവിൻ്റെ വെളിപ്പെടുത്തൽ

2017ല്‍ ജിജി തോംസണ്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ബിജെപി നേതാവ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്

മോദിയെ പ്രകീർത്തിച്ചു: ജിജി തോംസൺ BJPയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചുവെന്ന് BJP നേതാവിൻ്റെ വെളിപ്പെടുത്തൽ
dot image

കൊച്ചി: കേരളം മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ്. ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിര്‍ന്ന നേതാവാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും അദ്ദേഹം പറയുന്നു. 2017ല്‍ ജിജി തോംസണ്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചടങ്ങില്‍ മോദിയെ പ്രകീര്‍ത്തിച്ച് സംസാരിച്ച ജിജി തോംസണെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 2017 മുതല്‍ 2020വരെ ഇന്‍ഡിപെന്റഡ് ഡയറക്ടറായി നിയമനം നല്‍കിയെന്നാണ് വെളിപ്പെടുത്തൽ.

Content Highlights: Jiji Thomson reportedly praised Prime Minister Narendra Modi and expressed an interest in joining the BJP, according to a disclosure

dot image
To advertise here,contact us
dot image