'നിന്നെയല്ല നിൻ്റെ അച്ഛനെ നോക്കുന്നു എന്ന മട്ടിലാണ് തുടക്കം തന്നെ, അച്ഛൻ എന്തൊക്കെ കണ്ടതാണടോ'; പിണറായി വിജയൻ

ഇത് സിപിഎമ്മിനെയും എല്‍എഡിഎഫ് പാര്‍ട്ടിയെയും ലക്ഷ്യം വെച്ചുള്ള നീക്കമാണെന്നും പിണറായി വിജയൻ പറഞ്ഞു

'നിന്നെയല്ല നിൻ്റെ അച്ഛനെ നോക്കുന്നു എന്ന മട്ടിലാണ് തുടക്കം തന്നെ, അച്ഛൻ എന്തൊക്കെ കണ്ടതാണടോ'; പിണറായി വിജയൻ
dot image

ആലപ്പുഴ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നു എന്ന മട്ടിലാണ് തുടക്കം തന്നെ, പക്ഷെ അച്ഛന്‍ എന്തൊക്കെ കണ്ടതാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. 'ആദ്യമായല്ല ഇതൊന്നും നേരിടുന്നത്. ഇത് സിപിഎമ്മിനെയും എല്‍എഡിഎഫ് പാര്‍ട്ടിയെയും ലക്ഷ്യം വെച്ചുള്ള കേസാണ്. ബിജെപിയും ആര്‍എസ്എസുമാണ് പിന്നില്‍ യുഡിഎഫ് അവരുടെ നീക്കത്തിന് ഒപ്പം നില്‍ക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നല്ലോ പ്രധാന പരാതിക്കാരനെന്നും' പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേരളത്തിലെ വിവിധ കോടതികൾ മുതല്‍ സുപ്രീം കോടതി വരെ പരിശോധിച്ച വിഷയമാണ്. അത് കരാര്‍ അടിസ്ഥാനത്തില്‍ നടന്ന സാമ്പത്തിക ഇടപാടാണ്. എല്ലാം രേഖകളിലുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

അതിനിടെ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ ഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി ഇന്ന് ചോദിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രിംകോടതി വിധിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

Content Highlights: Opposition Leader Pinarayi Vijayan responds to the ED allegations

dot image
To advertise here,contact us
dot image