ഡിംപല്‍ ഭാലിൻ്റെ അമ്മയെ വാട്സ്ആപ്പ് വീഡിയോ കോളിലൂടെ ശല്യം ചെയ്തു: പൊലീസിൽ പരാതിപ്പെട്ട് മിനി ഭാൽ

ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് ആദ്യമായി ഇത്തരത്തില്‍ ഫോണ്‍ കോള്‍ വന്നതെന്ന് മിനി ഭാല്‍ പറയുന്നു

ഡിംപല്‍ ഭാലിൻ്റെ അമ്മയെ വാട്സ്ആപ്പ് വീഡിയോ കോളിലൂടെ ശല്യം ചെയ്തു: പൊലീസിൽ പരാതിപ്പെട്ട് മിനി ഭാൽ
dot image

കൊച്ചി: കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ഡിപിയാക്കിയ വാട്‌സ്ആപ്പ് നമ്പറിൽ നിന്ന് വീഡിയോ കോൾ ചെയ്ത് വയോധികയെ അശ്ലീലത കാണിക്കുന്നുവെന്ന് പരാതി. ബിഗ് ബോസ് താരം ഡിംപല്‍ ഭാലിന്റെ അമ്മ മിനി ഭാലാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. അപകടത്തില്‍ സിം നഷ്ടമായ വെച്ചൂച്ചിറ സ്വദേശിയുടെ നമ്പര്‍ ഉപയോഗിച്ചാണ് അശ്ലീല പ്രദര്‍ശനം. എരുമേലി പൊലീസിലും കാഞ്ഞിരപ്പള്ളി പൊലീസിലും മിനി ഭാല്‍ പരാതി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പ്രായമായ നിരവധി പേര്‍ ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ഡിംപലും അമ്മയും ആവശ്യപ്പെടുന്നത്.

Also Read:

ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് ആദ്യമായി ഇത്തരത്തില്‍ ഫോണ്‍ കോള്‍ വന്നതെന്നാണ് മിനി ഭാല്‍ പറയുന്നത്. മൂത്ത മകളുടെയും ഭര്‍ത്താവിന്റെയും പടമുള്ള ഡിപിയുള്ള കോണ്‍ടാക്ടില്‍ നിന്നാണ് കോള്‍ വന്നത്. എടുത്തപ്പോള്‍ തന്നെ മോശമായ കാര്യങ്ങളാണ് കണ്ടത്. അപ്പോള്‍ തന്നെ കോള്‍ അവസാനിപ്പിച്ചു. ഇതോടെ മാനസികമായി ബുദ്ധിമുട്ടായെന്നും മിനി ഭാല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അസാധാരണമായ ശബ്ദത്തോടെ പിന്നീടും കോള്‍ വന്നതോടെയാണ് ഗൂഗിള്‍ വഴി ചെയ്യുന്ന കോളാണെന്ന് മനസിലാക്കിയതെന്നും അവര്‍ പറഞ്ഞു. 66വയസുകാരിയായ തനിക്ക് സുരക്ഷയില്ലെങ്കില്‍ മറ്റ് സ്ത്രീകളുടെ കാര്യമെന്താകുമെന്നും മിനി ഭാല്‍ ചോദിക്കുന്നു.

ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിനി ഭാല്‍ മക്കളുമായി സ്ഥിരം വീഡിയോ കോള്‍ വഴിയാണ് സംസാരിക്കുന്നത്. ഇതാണ് സംശയമൊന്നുമില്ലാതെ ഫോൺ എടുക്കാൻ കാരണമെന്നും അവർ പറയുന്നു. തുടർന്ന്എരുമേലി സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ ആരോപിച്ചു.

കഴിഞ്ഞ ഡിസംബറിലും ഈ സെപ്റ്റംബറിലുമായിരുന്നു രണ്ട് നമ്പറുകളിൽ നിന്നായി സമാനമായ കോള്‍ വന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വെച്ചൂച്ചിറ സ്വദേശിയുടെ സിം ആണെന്ന് ദുരുപയോഗം ചെയ്യുന്നതെന്ന മറുപടി മാത്രമാണ് എരുമേലി പൊലീസിൽ നിന്നു പരാതിക്കാരിക്ക് ലഭിച്ചത്. ആരാണ് പ്രതിയെന്ന കാര്യത്തില്‍ ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. ഇതോടെയാണ് കോട്ടയം എസ്പി ഓഫീസില്‍ പരാതി നല്‍കിയത്.

Content Highlights: The mother of a Bigg Boss star has filed a complaint over an alleged indecent WhatsApp call

dot image
To advertise here,contact us
dot image