'ഇന്ത്യ വാക്ക് പാലിക്കും, ഭീഷണികൾക്ക് വഴങ്ങാതെ ഡീസൽ കയറ്റുമതി ചെയ്യുക തന്നെ ചെയ്യും'; ഹർദീപ് സിങ് പുരി

വ്യാപാരം സംബന്ധിച്ച് വാക്ക് പാലിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ് എന്നും കേന്ദ്രമന്ത്രി

'ഇന്ത്യ വാക്ക് പാലിക്കും, ഭീഷണികൾക്ക് വഴങ്ങാതെ ഡീസൽ കയറ്റുമതി ചെയ്യുക തന്നെ ചെയ്യും'; ഹർദീപ് സിങ് പുരി
dot image

അമേരിക്കൻ ഭീഷണികൾക്ക് മുൻപിൽ ഇന്ത്യ വഴങ്ങില്ലെന്നും പതിവുപോലെയുള്ള ഡീസൽ കയറ്റുമതി ഇന്ത്യ തുടരുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ന്യൂഡൽഹിയിൽ നടന്ന PAFIയുടെ 13-ാമത് വാർഷിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വ്യാപാരം സംബന്ധിച്ച് വാക്ക് പാലിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ധന കയറ്റുമതിയിലെ വിശ്വാസ്യതയുടെ തെളിവായി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മൗറീഷ്യസുമായി ഉണ്ടാക്കിയ അഞ്ച് വർഷത്തെ വിതരണ കരാറിനെയും മന്ത്രി ചൂണ്ടിക്കാട്ടി. കരാറിന്റെ ഭാഗമായുള്ള ആദ്യത്തെ ഷിപ്മെന്റ് മൗറീഷ്യസിൽ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം കരാറുകൾ നിർത്തലാക്കുന്നതും ഉപേക്ഷിക്കുന്നതും ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ശുദ്ധീകരണ മേഖലയിൽ നിക്ഷേപം നടത്താൻ സൗദി അരാംകോയും അബുദാബി നാഷണൽ ഓയിൽ കമ്പനിയും ചർച്ചകൾ നടത്തിവരികയാണ്. രാജ്യത്തിന്റെ ഇന്ധന മാർക്കറ്റിൽ നിക്ഷേപത്തിനായി അവർ താത്പര്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

യുഎസ് ഇറാൻ സംഘർഷത്തിന്റെയും റഷ്യ യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ ആഗോള ഡീസൽ വിപണി പ്രതിസന്ധിയിലായിരിക്കുകയാണ്. ക്രൂഡ് ഓയിലിനേക്കാൾ വിലവർധനവാണ്‌ ഡീസൽ വിലയിൽ ഉണ്ടായത്. ഇതോടെ പണപ്പെരുപ്പ സാധ്യതയും വർധിച്ചിരിക്കുകയാണ്.യുഎസിൽ ഡീസൽ വില ഉയർന്നതോടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ വാഷിംഗ്ടൺ തീരുമാനിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. കയറ്റുമതി നിയന്ത്രണം ആവശ്യമാണോ എന്ന് പരിശോധിക്കാൻ ട്രംപ് നിർദേശം നൽകുകയും ചെയ്തിരുന്നു.

Content Highlights: Union Petroleum Minister Hardeep Singh Puri said India will continue its diesel exports and honour existing trade commitments despite possible US restrictions on fuel exports. He made the remarks at PAFI’s 13th Annual Forum in New Delhi. Puri said India’s refining capacity and established export commitments support its continued role in the global refined fuel market

dot image
To advertise here,contact us
dot image