അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം; അഞ്ച് പേരെ അറസ്റ്റ് ചെയ്തു നീക്കി

കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം അമിത് ഷായുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം

അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം; അഞ്ച് പേരെ അറസ്റ്റ് ചെയ്തു നീക്കി
dot image

കൊല്ലം: കേരളത്തില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം അമിത് ഷായുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു സംഘം പ്രതിഷേധം നടത്തിയത്. ഇതിന് പിന്നാലെ പ്രതിഷേധക്കാരായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഉച്ചയ്ക്ക് ആശ്രാമം മൈതാനത്ത് ഹെലികോപ്ടര്‍ മാര്‍ഗമെത്തിയ അമിത് ഷാ വാഹനത്തില്‍ പോകുമ്പോഴായിരുന്നു സംഭവം. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതീവ സുരക്ഷയാണ് അമിത് ഷായ്ക്കായി ഒരുക്കിയിരുന്നത്. ഇതൊക്കെ മറികടന്നാണ് സംഘം പ്രതിഷേധം നടത്തിയത്.

കുണ്ടറയില്‍ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം അമൃതപുരിയിലെത്തും. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിശ്വ സേവന ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.

Content Highlights: Youth Congress activists staged a black flag protest against Union Home Minister Amit Shah in Kollam, Kerala, with police detaining protesters

dot image
To advertise here,contact us
dot image