

തിരുവനന്തപുരം: സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ബിജെപി നേതാക്കളുടെ പേരും. പേരുകള്‍ വ്യക്തമാക്കുന്ന ഡയറിക്കുറിപ്പിന്റെ ഭാഗങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ബിജെപി എംഎല്‍എ വി മുരളീധരന്റെ അടക്കം പേരുകള്‍ ഡയറിയില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയാണ് വി മുരളീധരന്റെ പേരിന് നേർക്ക് എഴുതിയിരിക്കുന്നത്. എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച ഡയറിയുടെ പൂര്‍ണ്ണഭാഗം റിപ്പോര്‍ട്ടറിന് ലഭിച്ചു. ഇതില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തായത്.
രണ്ട് ഭാഗങ്ങളിലായാണ് വി മുരളീധരൻ്റെ പേര് പരാമർശിക്കുന്നത്. ആദ്യത്തെ ഭാഗത്ത് മൂന്ന് ലക്ഷം രൂപയും രണ്ടാമത്തെ ഭാഗത്ത് രണ്ട് ലക്ഷം രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വി മുളീധരൻ്റെ പേര് കൂടാതെ ആർഎസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും പേരും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസിന് നേർക്ക് അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിയുടെ പേരിനൊപ്പം 50,000 രൂപയുമാണ് രേഖപ്പെടുത്തിയിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ്റെ പേരും ഡയറിയിലുണ്ട്. അഞ്ച് ലക്ഷം രൂപയാണ് വെള്ളാപ്പള്ളി നടേശൻ്റെ പേരിന് നേരെ എഴുതിയിരിക്കുന്നത്. കൂടാതെ ഡിജിപി എന്നും എസ് പി എന്നും ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പേര് അടങ്ങുന്ന ഡയറിയുടെ ഭാഗങ്ങൾ നേരത്തെ ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ടിരുന്നു. ഇതിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ പേരിന് നേർക്ക് അഞ്ചു ലക്ഷം രൂപയുംയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിവിധ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് വി ഡി സതീശന്റെ പേരുള്ളത്. ഇബ്രാഹിംകുഞ്ഞ്, തങ്ങള്‍, ചെന്നിത്തല, വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, ഹൈബി ഈഡന്‍, ബെന്നി, എം പി വീരേന്ദ്രകുമാര്‍, കെ ബി ഗണേഷ് കുമാര്‍, പാലോട് രവി, ടി എം ജേക്കബ്, ജി സുധാകരന്‍, അന്‍വര്‍ സാദത്ത്, ജോണി നെല്ലൂര്‍, കെ ആര്‍ ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, പിണറായി വിജയന്‍, എളമരം, പന്ന്യന്‍, എസ് ശര്‍മ, വി എസ് അച്യു, പി രാജീവ്, ഗോവിന്ദന്‍ മാസറ്റർ, സി കെ ചന്ദ്രപ്പന്‍, കെ ചന്ദ്രന്‍ പിള്ള തുടങ്ങിയ പേരുകളാണ് ഷോണ്‍ പുറത്തുവിട്ട ഡയറിയിലെ പേജിലുള്ളത്. എന്നാൽ ഇതിൽ ബിജെപി നേതാക്കളുടെ പേരുകൾ ഇല്ലായിരുന്നു. തുടർന്നാണ് റിപ്പോട്ടർ ടി വിക്ക് എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച ഡയറിയുടെ പൂര്‍ണ്ണഭാഗം ലഭിക്കുന്നത്. ഈ ഭാഗത്തിലാണ് ബിജെപി നേക്കാളുടെ പേരും പരാമർശിക്കുന്നത്.
Content Highlights: Documents released by BJP leader Shone George reportedly show political leaders’ names in CMRL MD Sasidharan Kartha’s diary, including references linked to BJP.