CMRL കേസ്: മുഖ്യമന്ത്രിയും പ്രതി, സിബിഐ അന്വേഷണത്തില്‍ മാത്രമേ സത്യം പുറത്തുവരൂ; ഷോൺ ജോർജ്

കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആരോപണ വിധേയനാണെന്നും ഷോൺ ജോർജ്

CMRL കേസ്: മുഖ്യമന്ത്രിയും പ്രതി, സിബിഐ അന്വേഷണത്തില്‍ മാത്രമേ സത്യം പുറത്തുവരൂ; ഷോൺ ജോർജ്
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ എസ്‌ഐടി രൂപീകരിച്ച ഉത്തരവില്‍ നിയമപ്രശ്‌നമുണ്ടെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇ ഡി കത്ത് കൊടുത്തത് ഡിജിപിക്കാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കാന്‍ നിയമപരമായി കഴിയില്ലെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ ആരോപണ വിധേയനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആരോപണ വിധേയനായ മന്ത്രിയാണ് എഫ്‌ഐആര്‍ ഇടരുത് എന്ന് പറയുന്നത്. ഡയറിക്കുറിപ്പില്‍ മുഖ്യമന്ത്രിയുടെ അടക്കം പേരുണ്ട്. എസ്‌ഐടി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.

പി എ മുഹമ്മദ് റിയാസിന്റെ അനധികൃത സ്വത്ത് സമ്പാദന കേസ് പത്തുവര്‍ഷം തടവിന് സാധ്യതയുള്ള കുറ്റകൃത്യമാണ്. അതില്‍ പ്രൈമറി അന്വേഷണം നടത്താന്‍ അവകാശമില്ല. പ്രൈമറി അന്വേഷണം കേസ് നശിപ്പിക്കാനുള്ള പിണറായിയുടെ ആസൂത്രിത നീക്കത്തിന്‌റെ ഭാഗമാണ്. ഈ കേസില്‍ പ്രാഥമിക അന്വേഷണം ഇ ഡി നടത്തി. ഇനി നടപടിയാണ് വേണ്ടത്. ഒരു ക്രൈം നടന്നാല്‍ ഒരു ഏജന്‍സി മറ്റൊരു ഏജന്‍സിയെ അറിയിച്ചാല്‍ നടപടിയാണ് വേണ്ടത്. സര്‍ക്കാരിന് ഭയമില്ലെങ്കില്‍ കേസ് സിബിഐക്ക് കൈമാറണമെന്നും ഷോൺ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും കേസില്‍ പ്രതിയാണ്. സിബിഐ അന്വേഷണത്തില്‍ മാത്രമേ സത്യം പുറത്തുവരൂ. ഇതില്‍ ഉള്‍പ്പെട്ട രമേശ് ചെന്നിത്തല, വി ഡി സതീശന്‍, കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍ എന്നിവര്‍ രാജിവെക്കണം. ഒരുമിച്ചുള്ള കച്ചവടമാണ് നടക്കുന്നത്. വിവാദ യൂട്യൂബർ
സാജന്‍ സ്‌കറിയയില്‍ നിന്നാണ് തനിക്ക് ഈ രേഖ ലഭിച്ചതെന്നും ഷോൺ ജോർജ് പറയുന്നു.

തന്റെ കയ്യിൽ കിട്ടിയ രേഖയിൽ ബിജെപി നേതാക്കളുടെ പേരുകളില്ല. ബിജെപി നേതാക്കളുടെ പേരുണ്ടെങ്കില്‍ അന്വേഷിക്കണം. കേരള പൊലീസ് തങ്ങളുടെ കയ്യില്‍ അല്ല. ബിജെപിക്കാര്‍ക്ക് വേറെ നിയമമൊന്നുമില്ല. കുറ്റക്കാരാണെങ്കില്‍ അന്വേഷിക്കണമെന്നും ഷോൺ മാധ്യമങ്ങളോട് പറഞ്ഞു.

സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരുൾപ്പെടെയുണ്ടെന്ന വ്യക്തമാക്കുന്ന വിവരങ്ങള്‍ ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. അഞ്ചുലക്ഷം രൂപയും ടിക്കുമാണ് സതീശന്റെ പേരിന് നേരെയുള്ളത്. വിവിധ നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് വി ഡി സതീശന്റെ പേരുള്ളത്.

Content Highlights:BJP Leader Shone George Says Legal Issue in Order Forming SIT in CMRL-Exalogic Case

dot image
To advertise here,contact us
dot image