നാദാപുരത്തെ വന്യജീവി ആക്രമണം; വീട്ടുമുറ്റത്തൂടെ നടന്നുപോകുന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്

പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധന തുടരുകയാണ്

നാദാപുരത്തെ വന്യജീവി ആക്രമണം; വീട്ടുമുറ്റത്തൂടെ നടന്നുപോകുന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്
dot image

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്രദേശവാസികളെ ആക്രമിച്ചത് പുലിയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പരിസരത്തെ ഒരു വീടിന് സമീപത്ത് കൂടി പുലി കടന്ന് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആക്രമണത്തിന് ഇരയായ മുഹമ്മദ് സിനാന്റെ അയല്‍വാസി ഹക്കീമിന്റെ വീട്ട് മുറ്റത്ത് കൂടിയാണ് പുലി കടന്നുപോയത്. എന്നാല്‍ പുലിയാണോ ആക്രമിച്ചതെന്ന കാര്യം വനംവകുപ്പ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് വനംവകുപ്പിന്റെ പരിശോധന തുടരുകയാണ്.

കഴിഞ്ഞദിവസമാണ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് നേരെ വന്യജീവി ആക്രമണം ഉണ്ടായത്. പിന്നാലെ നാട്ടുകാര്‍ ആക്രമിച്ചത് പുലിയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ വനംവകുപ്പ് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല്‍പാടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

വിദ്യാര്‍ത്ഥിക്ക് ഉള്‍പ്പെട ഗുരുതരമായ പരിക്കാണ് ഏറ്റിരിക്കുന്നത്. ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംഭവം. പ്രദേശത്തിന് സമീപം വനങ്ങളും ഇല്ലാത്തതിനാലാണ് പുലിയാണോ ആക്രമണം നടത്തിയതെന്ന സംശയം ഉണ്ടായത്. കഴിഞ്ഞദിവസവും പുലിയുടേതെന്ന് സംശയിക്കുന്ന മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും കാല്‍പ്പാടുകളൊന്നും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

Content Highlights: visuals of a leopard walking in Nadapuram surfaced after a reported human wild animal conflict in the area

dot image
To advertise here,contact us
dot image