

CEERന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ ലോഞ്ച് നടത്തി സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്. വിഷന്‍ 2030 പ്രകാരം ആഭ്യന്തര ഓട്ടോമോട്ടീവ് മാനുഫാക്ചറിങ്ങ് ഇന്‍ഡസ്ട്രി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇവി ലോഞ്ച് ചെയ്തിരിക്കുന്നത്.
എക്‌സോബോട്ട് സുഡാനും എസ്‌യുവിയും CEERല്‍ നിന്നുള്ള മുന്‍നിര ഇലക്ട്രിക് വാഹനങ്ങളാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനി പുറത്തിറക്കാന്‍ തീരുമാനിച്ച ഏഴ് മോഡലുകളുടെ ഭാഗമാണിത്. വരാനിരിക്കുന്ന മോഡലുകളില്‍ മിതമായ മോഡലുകളും ഉള്‍പ്പെടുന്നുണ്ട്. എക്‌സോബോട്ട് സീഡനും എസ്‌യുവിയും ഡിസൈന്‍ ചെയ്തതും നിര്‍മിച്ചതും പ്രാദേശികമായാണ്. സൗദി അറേബ്യയുടെ ഭൂപ്രകൃതിയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഉല്‍പ്പാദന കേന്ദ്രവും ആഗോളതലത്തില്‍ സാങ്കേതികമായി മുന്നേറിയതുമായ CEERന്റെ മാനുഫാക്ചറിങ്ങ് കോംപ്ലക്‌സിലായിരിക്കും വാഹനങ്ങള്‍ നിര്‍മിക്കുക. സിഇഇആറിന്റെ ആദ്യ വാഹനങ്ങളുടെ ലോഞ്ച് സൗദി അറേബ്യയുടെ ഒരു വ്യാവസായിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പുരോഗതിയിലെ മറ്റൊരു ചുവടുവെപ്പാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. 2022ലാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) CEER രൂപീകരിച്ചത്. സൗദി അറേബ്യയുടെ വികസനത്തിന് പിന്തുണ നല്‍കുന്നതിനാണ് CEER രൂപീകരിച്ചത്.
Content Highlights: Saudi Crown Prince and Prime Minister Mohammed bin Salman bin Abdulaziz Al Saud has launched CEER’s first electric vehicle. The launch marks an important step in Saudi Arabia’s efforts to develop its domestic electric vehicle sector.