

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ നടപടി. അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഏത് അന്വേഷണം വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ പൂര്‍ണാധികാരം ഡിജിപിക്ക് ആയിരിക്കും. ഏത് ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഡിജിപിക്ക് തീരുമാനിക്കാം. ഇ ഡി കത്തിലെ വിവരങ്ങളാണ് അന്വേഷിക്കാന്‍ നിര്‍ദേശമുള്ളത്.
Content Highlights: The Home Department has taken action on the Enforcement Directorate’s letter seeking registration of a case in the CMRL-Exalogic financial transaction matter. The department has directed the Director General of Police (DGP) to conduct an investigation into the issues raised in the letter.