'ED പറയുന്നത് അതേപടി വിഴുങ്ങുന്നവരല്ല ഞങ്ങൾ, റിയാസിനെതിരെ പാര പണിയുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളവര്‍'

നിയമോപദേശം തേടിയ ശേഷമായിരിക്കും തുടര്‍നടപടിയെന്ന് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു

'ED പറയുന്നത് അതേപടി വിഴുങ്ങുന്നവരല്ല ഞങ്ങൾ, റിയാസിനെതിരെ പാര പണിയുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളവര്‍'
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഡിജിപിക്ക് കൈമാറിയ രേഖകളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും ഇത് ഇ ഡി ചോര്‍ത്തി നല്‍കിയതാണെന്ന് പറയാനാകില്ലെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിയമവശങ്ങള്‍ കൃത്യമായി പരിശോധിച്ചശേഷം കേസെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. 'സര്‍ക്കാരിന് നല്‍കിയ കത്തിലുള്ളതാണ് പുറത്തുവന്ന രേഖകള്‍. അത് അറിയുന്നതില്‍ എന്താണ് പ്രയാസം. അഡ്മിറ്റഡ് ആയിട്ടുള്ള രേഖകള്‍ തന്നെയാണ്. രാഷ്ട്രീയം കലര്‍ത്തുന്നതിന് പകരം നിയമവശങ്ങള്‍ പരിശോധിക്കുകയാണ് ചെയ്യുന്നത്', സണ്ണി ജോസഫ് പറഞ്ഞു.

നിയമോപദേശം തേടിയ ശേഷമായിരിക്കും തുടര്‍നടപടിയെന്ന് മന്ത്രി കെ മുരളീധരനും പ്രതികരിച്ചു. ഇ ഡി പറയുന്നത് അതേപടി വിഴുങ്ങുന്നവരല്ല തങ്ങള്‍. കൂടുതല്‍ തെളിവുകള്‍ പുറത്തുവരട്ടെ. തിടുക്കപ്പെടേണ്ട കാര്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

'സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. നിയമോപദേശം തേടിയ ശേഷമായിരിക്കും തുടര്‍നടപടി. ഇ ഡി പറയുന്നത് അതേപടി വിഴുങ്ങുന്നവരല്ല ഞങ്ങള്‍. കൂടുതല്‍ തെളിവുകള്‍ പുറത്തുവരട്ടെ. തിടുക്കപ്പെടേണ്ട കാര്യമില്ല. മുഹമ്മദ് റിയാസിനെ പാര പണിയാൻ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളവര്‍ തന്നെയാണ് ചോര്‍ത്തിയത്. ഞങ്ങളാരുമല്ല. ഞങ്ങള്‍ക്ക് ആ ഏര്‍പ്പാടും ഇല്ല. പിണറായിക്ക് ശേഷം റിയാസ് വരാതിരിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് ഇതിന് പബ്ലിസിറ്റി കൊടുക്കുന്നത്. തകര്‍ന്ന് കിടക്കുന്ന പ്രതിപക്ഷത്തിന് കൂടുതല്‍ തിരക്കഥയൊന്നും എഴുതാന്‍ ബാക്കിയില്ല', കെ മുരളീധരന്‍ പറഞ്ഞു.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പുറത്തുവന്ന പുതിയ വിവരങ്ങള്‍ പ്രധാന തെളിവായി കാണുന്നുണ്ടെങ്കില്‍ ഇ ഡി കേസ് വിവരങ്ങള്‍ പുറത്തുവിടുമോയെന്ന് മുഹമ്മദ് റിയാസ് ചോദിച്ചിരുന്നു. തന്നെ ബോധപൂര്‍വ്വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുന്‍ മന്ത്രി പറഞ്ഞിരുന്നു.

Content Highlights: Sunny joseph Said it cannot be claimed that the Enforcement Directorate leaked the documents in cmrl -exalogic case

dot image
To advertise here,contact us
dot image