CPIM-BJP ഡീല്‍ എന്ന വ്യാജ പ്രതീതി നിര്‍മാണം നടന്നു, അത് പ്രതിരോധിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായി; എം എ ബേബി

എല്ലാ പിന്തിരിപ്പന്‍മാരേയും കൂട്ടി ഇടതുപക്ഷ വിരുദ്ധ കള്ള പ്രചാരണം നടന്നെന്ന് എം എ ബേബി പറഞ്ഞു

CPIM-BJP ഡീല്‍ എന്ന വ്യാജ പ്രതീതി നിര്‍മാണം നടന്നു, അത് പ്രതിരോധിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായി; എം എ ബേബി
dot image

കോഴിക്കോട്: പാര്‍ട്ടി സഖാക്കളിലാകെ വലിയ ആവേശം സൃഷ്ടിച്ചുകൊണ്ടാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം സംഘടിപ്പിക്കപ്പെട്ടതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അദ്ദേഹം ഓര്‍മപ്പെടുത്തി. അതിദാരിദ്ര്യ നിര്‍മാര്‍ജനവും സ്ത്രീ സുരക്ഷാ പെന്‍ഷനും എല്ലാ മേഖലകളിലും സമഗ്ര വികസനവും പിണറായി സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നിട്ടും എല്‍ഡിഎഫിന് തോല്‍വി എങ്ങനെ സംഭവിച്ചു എന്നതിലാണ് പാര്‍ട്ടി ചര്‍ച്ച നടത്തിയതെന്നാണ് അദ്ദഹം പറഞ്ഞത്.

കേരളത്തില്‍ എല്‍ഡിഎഫിനെതിരായി വ്യാജ പ്രതീതി നിര്‍മാണം നടന്നതായി എം എ ബേബി പറഞ്ഞു. എല്ലാ പിന്തിരിപ്പന്‍മാരേയും കൂട്ടി ഇടതുപക്ഷ വിരുദ്ധ കള്ള പ്രചാരണം നടന്നു. ആര്‍എസ്എസുമായി ചേര്‍ന്നാണ് ഈ പ്രചാരണം നടന്നത്. സിപിഐഎം ബിജെപി ഡീല്‍ എന്ന വ്യാജ പ്രചാര വേലയ്ക്കും കേരളത്തിലെ വലതുപക്ഷ ശക്തികള്‍ നേതൃത്വം നല്‍കിയാതായി അദ്ദേഹം ആരോപിച്ചു. തലശേരി കലാപം തടയുന്നതില്‍ പിണറായി വിജയന്റെ പങ്ക് അദ്ദേഹം ഓര്‍പ്പെടുത്തി. പിണറായിയുടെ തലയെടുത്തുകൊണ്ട് വന്നാല്‍ ഇനാം തരുമെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞത് നമുക്കറിയാം. എത്ര സഖാക്കള്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായത്. സഖാവ് പി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത്തരത്തില്‍ ആര്‍എസ്എസിനെ എതിര്‍ത്തത് മൂലം ആക്രമിക്കപ്പെട്ട ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷത്തിനുള്ളത്. അവിടെയാണ് ഡീല്‍ ആരോപണം ഉയര്‍ത്തിക്കൊണ്ടു വന്നത്. സ്മാർട്ട് ഫോണിലൂടെ ഈ കള്ളക്കഥ പറഞ്ഞ് പരത്തി. എന്നാല്‍ എല്‍ഡിഎഫ് ബിജെപി ഡീല്‍ എന്ന പ്രചാരണം നടത്തുകയും കോണ്‍ഗ്രസ് അടിയിലൂടെ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുകയും ചെയ്‌തെന്നും ബേബി ആരോപിച്ചു.

എന്നാല്‍ അത് മാത്രമല്ല ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎമ്മിന്റെ ഭാഗത്തും ചില പോരായ്മകളുണ്ടായി എന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാജ പ്രതീതി നിര്‍മാണം തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ക്കുന്നതില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ബേബി ചൂണ്ടിക്കാട്ടി. തോമസ് ഐസക്കും ടി പി രാമകൃഷ്ണനും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് സ്വയം ഒഴിയുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിലെ നോഖ നഗരസഭയിലെ സിപിഐഎം വിജയവും ഓര്‍മപ്പെടുത്തിയായിരുന്നു എം എ ബേബിയുടെ പ്രസംഗം. മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം, ജന്തര്‍ മന്തര്‍ സമരം, ബങ്കിപ്പൂരിലെ ബിജെപിയുടെ തോല്‍വി എന്നിവ ചൂണ്ടിക്കാട്ടിയ അദ്ദേഹം ബിജെപിയുടെ അന്ത്യത്തിന്റെ ആരംഭമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നതന്നാണ് പറഞ്ഞത്.

പിണറായി വിജയനെതിരായ ഇഡി നടപടിയെ തലോടി പോകുന്ന സമീപനമാണ് എം എ ബേബി സ്വീകരിച്ചത്. ഇഡി കഥ എഴുതുകയാണെന്നും ഇടതുപക്ഷത്തെ ക്ഷീണിപ്പിച്ച് കളയാമെന്നാണ് അവര്‍ കരുതുന്നതെങ്കില്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന് ഉതകുന്ന നിലയില്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബേബി ആരോപിച്ചു. വന്ദേമാതര വിവാദവും പിഎംശ്രീയും അടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ജനങ്ങളുമായി ബന്ധം സ്ഥാപിക്കുക എന്നതാണ് ഇപ്പോള്‍ പാര്‍ട്ടി ഏറ്റെടുക്കേണ്ട പ്രധാന അജണ്ട എന്നാണ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടത്. ജനങ്ങള്‍ പറയുന്നത് ഉള്‍ക്കൊണ്ട് തിരുത്തണമെന്നും ജനങ്ങളുടെ പാര്‍ട്ടിയായി സിപിഐഎം എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അണികള്‍ക്ക് കുടുബത്തെ എന്നോണം പാര്‍ട്ടിയെ തിരുത്താം എന്നും എം എ ബേബി വ്യക്തമാക്കി.

Content Highlights: CPI(M) general secretary M A Baby said the extended state committee meeting was organised amid strong enthusiasm among party comrades. He recalled initiatives of the previous government, including extreme poverty eradication, welfare pension for women and comprehensive development across sectors. Baby said the key focus of the party’s discussion was understanding why the LDF suffered an electoral setback despite these achievem

dot image
To advertise here,contact us
dot image