'സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങിയിരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല'; കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി തങ്ങൾ

'പെണ്ണിനെ വീട്ടിൽ തളച്ചിടണം എന്ന് കാന്തപുരം പ്രസംഗിച്ചിട്ടില്ല'

'സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങിയിരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല'; കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി തങ്ങൾ
dot image

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പരസ്യ പിന്തുണയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പെണ്ണിനെ വീട്ടിൽ തളച്ചിടണം എന്ന് കാന്തപുരം പ്രസംഗിച്ചിട്ടില്ല. സ്ത്രീയെ എല്ലാ രംഗത്ത് നിന്നും ഇസ്‌ലാം തടഞ്ഞു എന്നും പറഞ്ഞിട്ടില്ല. സ്ത്രീയയുടെ സുരക്ഷിതത്വവും മാന്യതയും പരിഗണിച്ചാണ് ഇസ്‌ലാം നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കാന്തപുരത്തിന്റെ സാന്നിധ്യത്തിലാണ് ജിഫ്രി തങ്ങളുടെ പ്രസംഗം. മലപ്പുറം പടിക്കൽ ജുമുഅ മസ്ജിദ് ഉദ്‌ഘാടന ചടങ്ങിലാണ് നേതാക്കൾ ഒരുമിച്ച് എത്തിയത്.

Content Highlights- Jifri Thangal has expressed support for Kanthapuram Aboobacker Musliyar over remarks concerning women.

dot image
To advertise here,contact us
dot image