'ഇ ഡി നടപടി പിണറായി വിജയനിലൂടെ സിപിഐഎമ്മിനെ തകർക്കാൻ; ഇതൊന്നും ഇടതുമുന്നണിയെ ബാധിക്കില്ല': ടിപി രാമകൃഷ്ണൻ

കേന്ദ്ര ഏജന്‍സികളുടെ നീക്കത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ചോദിച്ചു

'ഇ ഡി നടപടി പിണറായി വിജയനിലൂടെ സിപിഐഎമ്മിനെ തകർക്കാൻ; ഇതൊന്നും ഇടതുമുന്നണിയെ ബാധിക്കില്ല': ടിപി രാമകൃഷ്ണൻ
dot image

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കം സിപിഐഎമ്മിനെയോ ഇടതുപക്ഷത്തെയോ ബാധിക്കുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉന്നം വെച്ച് സിപിഐഎമ്മിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

'സിപിഐഎമ്മിനെയോ എല്‍ഡിഎഫിനെയോ ഇ ഡി തീരുമാനം ബാധിക്കുന്നില്ല. പിണറായി വിജയനെ പുകമറയില്‍ നിര്‍ത്തുന്നതിന് എത്രകാലമായി ശ്രമിക്കുകയാണ്. പിണറായി വിജയന്‍ എന്ന വ്യക്തിയല്ല ഇതിനകത്തെ പ്രശ്‌നം. പിണറായി വിജയനിലൂടെ സിപിഐഎമ്മിനെ തകര്‍ക്കലാണ്. ആ ലക്ഷ്യം വെച്ചാണ് നേരത്തെ തന്നെ പിണറായി വിജയനെ ലക്ഷ്യംവെച്ചുള്ള ഈ വേട്ടയാടല്‍ ആരംഭിച്ചത്', ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

പിണറായി വിജയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കേരളത്തിലെ പാര്‍ട്ടിയെ കരുത്തുറ്റ നേതൃത്വമായി പ്രവര്‍ത്തിക്കുന്നു. ആ സ്ഥിതി വന്നപ്പോഴാണ് പിണറായിയെ ഉന്നംവെച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്ന് ചിലരെല്ലാം ധരിച്ചത്. വീണയ്‌ക്കെതിരായ പരാതിയാണെങ്കില്‍ അത് ആ നിലയില്‍ തീര്‍ക്കുകയെന്ന നിലപാട് കേരളത്തില്‍ എടുത്ത് നില്‍ക്കുമ്പോള്‍ പിന്നെയെന്തിനാണ് പിണറായി വിജയന്റെ വീട് ഇ ഡി റെയ്ഡ് ചെയ്തത് എന്നും ടി പി രാമകൃഷ്ണന്‍ ചോദിച്ചു.

കേന്ദ്ര ഏജന്‍സികളുടെ നീക്കത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ചോദിച്ചു. ഇതെല്ലാം നടത്തിയിട്ടും പിണറായിക്കെതിരെ കേസെടുക്കാന്‍ ഇ ഡിക്ക് കഴിഞ്ഞോ? സംസ്ഥാനത്ത് ആഭ്യന്തര വകുപ്പും വിജിലന്‍സും അന്വേഷിച്ച് ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് ഇ ഡി നിര്‍ദേശം. അതിന് ഇ ഡി വേണോയെന്നും ടി പി രാമകൃഷ്ണന്‍ ചോദിച്ചു.

ഇ ഡി നേരത്തെ നടത്തിയ ഗുഢനീക്കങ്ങളെല്ലാം കേരളത്തില്‍ തകര്‍ന്നിരുന്നു. പുതിയ ചിത്രം സൃഷ്ടിക്കുകയാണ് എന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച് സിപിഐഎം തിരിച്ചുവരികയാണ്. അതിനാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി. ഇ ഡി കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടും. തെറ്റ് ചെയ്തതിന് പൂര്‍ണ്ണമായും തെളിവ് ഉണ്ടെങ്കില്‍ നടപടി ഉണ്ടാകട്ടെ. അറസ്റ്റ് ചെയ്യട്ടെയെന്നും ടി പി രാമകൃഷ്ണന്‍ നിലപാട് വ്യക്തമാക്കി.

Content Highlights: LDF convenor T P Ramakrishnan said the Enforcement Directorate’s move in the CMRL Exalogic case does not affect the CPIM or the Left Front

dot image
To advertise here,contact us
dot image