സിഎംആർഎൽ–എക്സാലോജിക് കേസ്: എജിയുടെ റിപ്പോർട്ടിന് ശേഷം മാത്രം തുടർനടപടിയെന്ന് രമേശ് ചെന്നിത്തല

ആരെയും വേട്ടയാടുന്നതിനും അനാവശ്യമായി കേസില്‍ ഉള്‍പ്പെടുത്താനും താല്പര്യമില്ലെന്ന് ചെന്നിത്തല

സിഎംആർഎൽ–എക്സാലോജിക് കേസ്: എജിയുടെ റിപ്പോർട്ടിന് ശേഷം മാത്രം തുടർനടപടിയെന്ന് രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ നടത്തുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ നിയമോപദേശം തേടണമെന്നും വിശദമായി പരിശോധിക്കേണ്ട കാര്യങ്ങള്‍ ആണ് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.

Also Read:

എജിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നും അത് അന്വേഷിച്ച ശേഷമേ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കൂവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന് മുന്‍വിധിയില്ല. ഇ ഡി പറഞ്ഞതില്‍ ഗൗരവമായ ചില വിഷയങ്ങളുണ്ട്. അതില്‍ ധാരാളം പ്രശ്‌നങ്ങളുമുണ്ട്. സര്‍ക്കാരിന് രാഷ്ട്രീയ താല്‍പര്യങ്ങളില്ല. ഇ ഡിയുടെ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് നമുക്ക് ഉത്തരവാദിത്വമുണ്ട്. ആരെയും വേട്ടയാടുന്നതിനും അനാവശ്യമായി കേസില്‍ ഉള്‍പ്പെടുത്താനും താല്പര്യമില്ല. നിയമപരമായ ഉത്തരവാദിത്തങ്ങള്‍ മാത്രം നിര്‍വഹിക്കുമെന്നും ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights: Ramesh Chennithala says the government will decide on further action in the CMRL-Exalogic case only after reviewing the Advocate General’s report and obtaining legal advice

dot image
To advertise here,contact us
dot image