യുഎഇയിലുള്ളവരേ…ജന്മദിനമാണോ എങ്കില്‍ സൗജന്യമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകാം, ഭക്ഷണം കഴിക്കാം

രജിസ്റ്റർ ചെയ്യുന്നതിനായി ഒറിജിനല്‍ എമിറേറ്റ് ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്

യുഎഇയിലുള്ളവരേ…ജന്മദിനമാണോ എങ്കില്‍ സൗജന്യമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകാം, ഭക്ഷണം കഴിക്കാം
dot image

ജന്മദിനത്തില്‍ വ്യക്തികൾക്ക് ഓഫറുകള്‍ നല്‍കുന്ന റെസ്റ്റോറന്റുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും യുഎഇയില്‍ ഉള്ളതായി എത്രപേര്‍ക്ക് അറിയാം? അതെ യുഎഇയില്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ പലര്‍ക്കും സാധിക്കാറില്ല. കാരണം ഇതിനായി മുന്‍കൂട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ലോയലിറ്റി പ്രോഗ്രാമുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം.

വാട്ടര്‍ പാര്‍ക്കുകളിലെ സൗജന്യ പ്രവേശനം, പ്രത്യേക ഭക്ഷണങ്ങള്‍, ജന്മദിന കേക്കുകള്‍ ഇതൊക്കെയാണ് മികച്ച ഓഫറുകളില്‍ വരുന്നത്. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യണം. മാത്രമല്ല സാധുവായ പ്രിൻ്റഡ് വൗച്ചറും കൊണ്ടുവരണം. ജന്മദിനത്തിന് മുമ്പോ, പിമ്പോ ഓഫറുകള്‍ നിങ്ങള്‍ക്ക് ലഭ്യമാക്കാം. ഒറിജിനല്‍ എമിറേറ്റ് ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. ഇതിന്റെ ഫോട്ടോ കോപ്പികള്‍ സ്വീകരിക്കുകയില്ല. ഹോട്ടലുകളില്‍ എത്തുന്ന രണ്ട് പേര്‍ക്ക് വരെ ടിക്കറ്റുകളില്‍ കിഴിവ് ലഭിക്കുകയും ചെയ്യും.

സ്കെെ ദുബായ്, എബിസ് അബ്‌സല്യൂട്ട് ബാര്‍ബിക്യൂസ്, ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍, വാഗമാമ, ക്ലോ ബിബിക്യൂ, ചീസ്‌കേക്ക് ഫാക്ടറി, ഡങ്കിന്‍, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ യുഎഇ, സെഫോറ യുഎഇ, എല്‍ഡിസി കിച്ചണ്‍ + കോഫി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.

Content Highlight: UAE residents can enjoy a range of birthday offers, including complimentary entry to selected attractions and special dining benefits at participating restaurants by presenting valid identification.

dot image
To advertise here,contact us
dot image