കരുവാറ്റ കേസ്: പ്രായപൂർത്തിയാകാത്തവരുടെ തെളിവെടുപ്പിന് ഹൈക്കോടതി സ്റ്റേ: പൊലീസ് കസ്റ്റഡിക്ക് തുല്യമെന്ന് വാദം

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നടപടിയില്‍ കുട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി പൊലീസിന്റെ മറുപടി തേടി

കരുവാറ്റ കേസ്: പ്രായപൂർത്തിയാകാത്തവരുടെ തെളിവെടുപ്പിന് ഹൈക്കോടതി സ്റ്റേ: പൊലീസ് കസ്റ്റഡിക്ക് തുല്യമെന്ന് വാദം
dot image

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതക കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളുടെ തെളിവെടുപ്പ് അനുമതിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതി സ്റ്റേ ചെയ്തത്. ബോര്‍ഡിന്റെ ഉത്തരവാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നടപടിയില്‍ കുട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി പൊലീസിന്റെ മറുപടി തേടി.

ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. അകമ്പടി നീക്കത്തിന് പൊലീസിന് അനുമതി നല്‍കിയത് നിയമ വിരുദ്ധമെന്നാണ് കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലെ വാദം. ഇത് പൊലീസ് കസ്റ്റഡിക്ക് തുല്യമാണെന്നടക്കമുള്ള വാദം ഉന്നയിച്ചിട്ടുണ്ട്. ഈ വാദങ്ങളെല്ലാം പ്രഥമദൃഷ്ട്യാ അംഗീകരിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെയും പൊലീസ് കസ്റ്റഡിയില്‍ വിടുന്ന അസാധാരണ നിലപാടാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്. എന്നാല്‍ ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും ഒന്നില്‍ കൂടുതല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന കേസാണിതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Content Highlights: Kerala High Court stays the Juvenile Justice Board’s order allowing evidence collection involving three minors in the Karuvatta elderly man murder case

dot image
To advertise here,contact us
dot image