സ്വകാര്യ സർവ്വകലാശാല ബില്‍ പിന്‍വലിക്കുമെന്ന് മന്ത്രി റോജി എം ജോൺ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റോജി എം ജോണിൻ്റെ പ്രതികരണം

സ്വകാര്യ സർവ്വകലാശാല ബില്‍ പിന്‍വലിക്കുമെന്ന് മന്ത്രി റോജി എം ജോൺ
dot image

ന്യൂഡൽഹി: സ്വകാര്യ സര്‍വ്വകലാശാല ബില്‍ പിന്‍വലിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. നിലവില്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും റോജി എം ജോണ്‍ പറഞ്ഞു. ഇതിന് പകരമായി യുഡിഎഫ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു റോജി എം ജോണ്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പ് പ്രോഗ്രാം കേരളത്തിന് നല്‍കണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിനായി കോഴിക്കോട്, കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍(VBSA) ബില്ലിലും മന്ത്രി കേന്ദ്രത്തോട് ആശങ്ക അറിയിച്ചു. സംസ്ഥാനത്തിന് കൂടൂതല്‍ ഫണ്ട് ലഭിക്കുക എന്നതാണ് ആവശ്യമെന്നും മന്ത്രി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് പറഞ്ഞു. ഇന്ത്യയിലെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ-ഗവേഷണ-ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളും ഏകോപിപ്പിക്കുന്നതിനും ആവശ്യമായ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ VBSA ബില്‍ കൊണ്ടുവന്നത്.

Content Highlights: Minister Roji M John has said that the Private University Bill will be withdrawn in Kerala

dot image
To advertise here,contact us
dot image