എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം: ലാത്തിച്ചാർജ് നടന്നത് പ്രവർത്തകരുടെ അക്രമം കാരണമെന്ന് പൊലീസ് റിപ്പോർട്ട്

വനിതാ പ്രവര്‍ത്തകയുടെ മുഖത്ത് മുറിവേറ്റത് പൊലീസ് ഷീല്‍ഡ് കൊണ്ടെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്

എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം: ലാത്തിച്ചാർജ് നടന്നത് പ്രവർത്തകരുടെ അക്രമം കാരണമെന്ന് പൊലീസ് റിപ്പോർട്ട്
dot image

തിരുവനന്തപുരം: എസ്എഫ്‌ഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ് നടന്നത് പ്രവര്‍ത്തകരുടെ അക്രമം കാരണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കണ്‍ട്രോള്‍ റൂം എസിപിയുടെ കഴുത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് കുത്തിപ്പിടിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതാണ് ലാത്തി വീശാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വനിതാ പ്രവര്‍ത്തകയുടെ മുഖത്ത് മുറിവേറ്റത് പൊലീസ് ഷീല്‍ഡ് കൊണ്ടെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.

കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിനപരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകർ പ്രതിഷേധിച്ചത്. ഇതിനെതിരെയാണ് പൊലീസ് നടപടിയുണ്ടായതും പിന്നീടിത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്.

പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ലാത്തിച്ചാര്‍ജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടന്‍ മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. എതിര്‍ശബ്ദങ്ങളെ മര്‍ദ്ദിച്ചൊതുക്കുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം. പിന്നില്‍ സര്‍ക്കാരിന്റെ സംഘപരിവാര്‍ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. വിദ്യാര്‍ത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: A police report reportedly states that the lathi charge during the SFI march followed violence by protesters during the clash.

dot image
To advertise here,contact us
dot image