'OD', 'IB' രണ്ടേരണ്ട് അക്ഷരം; രാജ്യത്തെ ഏറ്റവും ചെറിയ പേരുളള റെയില്‍വേ സ്‌റ്റേഷനുകള്‍

ഇത് റെയില്‍വേ സ്റ്റേഷന്റെ പേര് തന്നെയാണോ? ഇന്ത്യയിലെ ഏറ്റവും ചെറിയ പേരുളള റെയില്‍വേ സ്‌റ്റേഷനുകളെക്കുറിച്ച് അറിയാം

'OD', 'IB' രണ്ടേരണ്ട് അക്ഷരം; രാജ്യത്തെ ഏറ്റവും ചെറിയ പേരുളള റെയില്‍വേ സ്‌റ്റേഷനുകള്‍
dot image

സാധാരണയായി റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ അല്‍പ്പം നീളമുള്ളതായിരിക്കും. അങ്ങനെയാകും നമ്മള്‍ കേട്ടിട്ടുളളതും. എന്നാല്‍ രാജ്യത്ത് വെറും രണ്ടക്ഷരങ്ങള്‍ മാത്രമുള്ള റെയില്‍വേ സ്റ്റേഷനുകളുമുണ്ട്. പേര് ചെറുതാണെങ്കിലും ഇവയ്ക്ക് പിന്നില്‍ കൗതുകകരമായ ചില കാര്യങ്ങളുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഈ രണ്ട് സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വീണ്ടും ശ്രദ്ധ നേടിയത്. 'OD', 'IB' എന്നാണ് ഈ രണ്ട് സ്റ്റേഷനുകളുടെ പേരുകള്‍. ഇതില്‍ ഒന്ന് ഗുജറാത്തിലും മറ്റൊന്ന് ഒഡീഷയിലുമാണ്.

 Railway stations with the shortest names

'OD' എവിടെയാണ്?

രണ്ടക്ഷരമുള്ള ആദ്യത്തെ സ്റ്റേഷന്‍ OD ആണ്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് ഈ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. രത്തന്‍പുര മേഖലയിലെ ഓഡ് റോഡിന് സമീപമാണ് OD റെയില്‍വേ സ്റ്റേഷന്‍. നഗരങ്ങളിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളെപ്പോലെ വലിയ സൗകര്യങ്ങളൊന്നും ഇവിടെയില്ല. ചെറിയ സ്റ്റേഷനായതിനാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് പ്രധാനമായും ഇവിടെയുള്ളത്.എന്നാല്‍ സ്റ്റേഷന്റെ പേര് തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

 Railway stations with the shortest names

ഇനി 'IB'യിലേക്ക്…

രണ്ടക്ഷരമുള്ള മറ്റൊരു റെയില്‍വേ സ്റ്റേഷന്‍ IB ആണ്. പേര് കേള്‍ക്കുമ്പോള്‍ ഇത് എന്തിന്റെയെങ്കിലും ചുരുക്കപേരാണോ എന്ന് തോന്നിയേക്കാം. എന്നാല്‍ കഥ മറ്റൊന്നാണ്. ഒഡീഷയിലാണ് IB റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സമീപത്തുകൂടി ഒഴുകുന്ന ഇബ് നദിയുടെ പേരില്‍ നിന്നാണ് സ്റ്റേഷനും IB എന്ന പേര് ലഭിച്ചത്. ഇതും വലിയ സ്റ്റേഷനല്ല. രണ്ട് പ്ലാറ്റ്‌ഫോമുകളുള്ള ചെറിയ റെയില്‍വേ സ്റ്റേഷനാണ്. പക്ഷേ പേരിന്റെ പ്രത്യേകത കാരണം രാജ്യത്തെ കൗതുകമുണര്‍ത്തുന്ന റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ IB ഇടം നേടിയിട്ടുണ്ട്.

 Railway stations with the shortest names

എന്തുകൊണ്ടാണ് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇത്തരം പേരുകള്‍ നല്‍കുന്നത്?

റെയില്‍വേ സ്റ്റേഷനുകളുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു കഥയുണ്ടാകുമോ എന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ലേ. എന്നാല്‍ പല സ്റ്റേഷനുകളുടെയും പേരുകള്‍ അവ സ്ഥിതി ചെയ്യുന്ന പ്രദേശം, ഗ്രാമം, നഗരം, നദി, ചരിത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടത്. ചില സ്റ്റേഷനുകളുടെ പേരുകള്‍ പ്രാദേശിക സ്ഥലനാമങ്ങളില്‍ നിന്നാണ് വന്നത്. ചിലത് നദികളുടെയോ സമീപപ്രദേശങ്ങളുടെയോ പേരുകള്‍ സ്വീകരിച്ചിട്ടുണ്ട്. കാലക്രമത്തില്‍ ഭരണപരമായ മാറ്റങ്ങളോ പ്രാദേശിക ആവശ്യങ്ങളോ ഉണ്ടായാല്‍ ഒരു സ്റ്റേഷന്റെ പേര് മാറ്റുന്നതിനുള്ള നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവയ്ക്കാറുണ്ട്.

അങ്ങനെ നോക്കുമ്പോള്‍ OD, IB എന്നീ രണ്ടക്ഷരങ്ങള്‍ വെറും ചുരുക്കപ്പേരുകളല്ല. അവയ്ക്ക് പിന്നില്‍ ഓരോ സ്ഥലത്തിന്റെയും ഭൂമിശാസ്ത്രവും ചരിത്രവുമായി ബന്ധപ്പെട്ട പ്രത്യേകതകളുണ്ട്.

Content Highlights :'OD', 'IB'—just two letters. Is this really the name of a railway station? Let’s take a look at the railway stations in India with the shortest names.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image