എന്തുകൊണ്ട് സുരേഷ് കൃഷ്ണയെ ചുമരിലാക്കി? മറുപടിയുമായി സോൾമേറ്റ്സ് ഒരു സാത്തുകുടി പ്രണയം ടീം

ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയിലെ ഷോർട് ഫിലിം സോൾമേറ്റ്സ് ഒരു സാത്തുകുടി പ്രണയം യൂട്യൂബിൽ 70 ലക്ഷത്തിലധികം കാഴ്ചക്കാരായി സ്ട്രീമിങ് തുടരുകയാണ്

എന്തുകൊണ്ട് സുരേഷ് കൃഷ്ണയെ ചുമരിലാക്കി? മറുപടിയുമായി സോൾമേറ്റ്സ് ഒരു സാത്തുകുടി പ്രണയം ടീം
dot image

ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയിലെ ഷോർട് ഫിലിം സോൾമേറ്റ്സ് ഒരു സാത്തുകുടി പ്രണയം യൂട്യൂബിൽ 70 ലക്ഷത്തിലധികം കാഴ്ചക്കാരായി സ്ട്രീമിങ് തുടരുകയാണ്. ഷോർട് ഫിലിമിൽ സിനിമയിലെ കഥാപാത്രമായ സുരേഷ് കൃഷ്ണയുടെ ബൈജുവിനെ ചുമരിൽ ഒരു ചിത്രമായി മാത്രം വച്ചത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ വിനീത് വിശ്വം.

'ഞാനും ഗിരീഷും ഒക്കെ ഷോർട് ഫിലിം ചെയ്യുമ്പോൾ ഒരു കഥാപാത്രത്തിന്റെ ഫോട്ടോ വേണമെങ്കിൽ അപ്പുറത്തെ വീട്ടിൽ നിന്നായിരിക്കും എടുക്കുക. അതുപോലെ സുരേഷ് ചേട്ടന്റെ പടം ഏതെങ്കിലും വീട്ടിൽ നിന്ന് എടുത്ത് വെച്ചതാകും. അതൊക്കെ ഗിരീഷിന്റെ രസമുള്ള പരിപാടി ആയിരുന്നു', വിനീത് വിശ്വം പറഞ്ഞു.

Also Read:

'സിനിമയിൽ കാണിക്കുന്ന ഷോർട് ഫിലിം സീൻസ് അതിന്റെ ഒപ്പം എടുത്തു. അല്ലാതെ ഉള്ള ഷോർട് ഫിലിം സീനുകൾ സിനിമയുടെ ഷൂട്ട് കഴിഞ്ഞ ശേഷം എടുത്തതാണ്. ഗിരീഷിനെ നേരത്തെ ഈ ഷോർട് ഫിലിം ഇറക്കണമെന്ന് പ്ലാൻ ഉണ്ടായിരുന്നു. സിനിമയിൽ വെറുതെ ഒരു സീനിന് വേണ്ടി ചെയ്തത് അല്ല. ട്രോൾ വരാൻ ഒരു ചാൻസ് ഇല്ല എന്ന് ഉറപ്പോടെയാണെല്ലോ ഇത് ചെയ്തത്', വിനീത് കൂട്ടിച്ചേർത്തു.

Also Read:

ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയിലെ സംഗീത് പ്രതാപിന്റെ കഥാപാത്രമായ ജോയൽ ഡേവീസ് സംവിധാനം ചെയ്ത ഷോർട് ഫിലിം ആയിട്ടാണ് പുറത്തിറങ്ങിയത്. നിവിൻ പോളി ചെയ്ത കഥാപാത്രമായ ജസ്റ്റിൻ ഡേവീസാണ് ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത്. തിയേറ്ററിൽ ഷോർട് ഫിലിം രംഗങ്ങൾക്ക് കാണികൾ ചിരിച്ചുമറിയുകയിരുന്നു. ഇപ്പോഴിതാ യൂട്യൂബിൽ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹാസ്യ രൂപേണയാണ് ചിത്രത്തിൽ ഈ സീനുകൾ ഗിരീഷ് തയ്യാറാക്കിയിരിക്കുന്നത്. അതുപോലെ തന്നെ ഷോർട് ഫിലിമിലും സ്പൂഫ് കോമഡി ഴോണറാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

Also Read:

അതേസമയം, ബെത്‌ലഹേം കുടുംബ യൂണിറ്റ് 200 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ നേടി ജൈത്രയാത്ര തുടരുകയാണ്. ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Bethlehem Kudumba unit actors vineeth viswam and parvathy ayyapadas about their short film

dot image
To advertise here,contact us
dot image