വളാഞ്ചേരി നഗരമധ്യത്തിലെ ലഹരി ഉപയോഗം: റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് നഗരസഭ; ഉടന്‍ സര്‍വകക്ഷിയോഗം ചേരും

പൊലീസും എക്‌സൈസും നഗരസഭയും സംയുക്തമായി ലഹരി കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്നാണ് വിവരം

വളാഞ്ചേരി നഗരമധ്യത്തിലെ ലഹരി ഉപയോഗം: റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് നഗരസഭ; ഉടന്‍ സര്‍വകക്ഷിയോഗം ചേരും
dot image

മലപ്പുറം: മലപ്പുറം വളാഞ്ചേരി നഗരമധ്യത്തില്‍ ലഹരി ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് വളാഞ്ചേരി നഗരസഭ. വിഷയത്തിൽ ഉടന്‍ സര്‍വകക്ഷിയോഗം ചേരാൻ നഗരസഭ. പൊലീസും എക്‌സൈസും നഗരസഭയും സംയുക്തമായി ലഹരി കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്നാണ് വിവരം. റിപ്പോര്‍ട്ടര്‍ വര്‍ത്തയ്ക്ക് പിന്നാലെ മുന്‍സിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം ഇന്നലെ മുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി പരിശോധന നടത്തിയിരുന്നു.

ലഹരി വില്പനയും ഉപയോഗവും തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് നഗരസഭയുടെ ഉറപ്പ്. മതിയായ രേഖകള്‍ ഇല്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്താനാണ് നഗരസഭയുടെ നീക്കം. ഇതുസംബന്ധിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ക്ക് നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം വളാഞ്ചേരി നഗരമധ്യത്തില്‍ പട്ടാപകല്‍ ലഹരി ഉപയോഗിച്ചത് റിപ്പോര്‍ട്ടര്‍ വാര്‍ത്തയാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടി വിയാണ് പുറത്ത് വിട്ടിരുന്നു.

Content Highlights: Valanchery municipality has intervened following a Reporter report on substance use in the city centre and will soon convene an all party meeting.

dot image
To advertise here,contact us
dot image