വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യൻ സേനാ വിഭാഗങ്ങൾക്ക് ബർത്ത് നൽകാൻ കഴിയില്ല: ആവശ്യം നിരസിച്ച് അദാനി പോർട്സ്

രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് സേനാ വിഭാഗങ്ങൾ വിഴിഞ്ഞത്ത് ബർത്ത് ആവശ്യപ്പെട്ടത്

വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യൻ സേനാ വിഭാഗങ്ങൾക്ക് ബർത്ത് നൽകാൻ കഴിയില്ല: ആവശ്യം നിരസിച്ച് അദാനി പോർട്സ്
dot image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യൻ സേനാ വിഭാഗങ്ങൾക്ക് ബർത്ത് നൽകാൻ കഴിയില്ലെന്ന് അദാനി പോർട്സ്. സൈന്യത്തിന് ബർത്ത് നൽകിയാൽ തുറമുഖത്തിന്റെ വികസനത്തെ ബാധിക്കുമെന്നാണ് അദാനി പോർട്സ് വ്യക്തമാക്കിയിരിക്കുന്നത്. എയർഫോഴ്സ്, നേവി, ആർമി, കോസ്റ്റ് ഗാർഡ് എന്നിവരായിരുന്നു വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ആവശ്യപ്പെട്ടിരുന്നത്. രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് സേനാ വിഭാഗങ്ങൾ വിഴിഞ്ഞത്ത് ബർത്ത് ആവശ്യപ്പെട്ടത്.

കപ്പൽ അപകട സാധ്യത ചൂണ്ടിക്കാട്ടിയാണ് കോസ്റ്റ് ഗാർഡ് ബർത്ത് ആവശ്യപ്പെട്ടത്. കോസ്റ്റ് ഗാർഡ് ആവശ്യപ്പെട്ടത് 150 മീറ്റർ ബർത്തും 5 ഏക്കർ ഭൂമിയും. നേവി ആവശ്യപ്പെട്ടത് 500 മീറ്റർ ബർത്തും 40 ഏക്കർ ഭൂമിയും. നേവി, കോസ്റ്റ് ഗാർഡ് എന്നിവർ സർക്കാറിന് നൽകിയ കത്ത് റിപ്പോർട്ടറിന് ലഭിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും ബർത്ത് നൽകാൻ അദാനി പോർട്സ് വിമുഖത കാണിക്കുകയായിരുന്നു. ബർത്ത് നൽകുന്നതിന് വിമുഖത അറിയിച്ച് അദാനി പോർട്സ് നൽകിയ കത്തും റിപ്പോർട്ടറിന് ലഭിച്ചു.

Content Highlights: Adani Ports has rejected a request to provide berthing facilities for Indian armed forces vessels at Vizhinjam International Seaport, citing operational constraints at the port.

dot image
To advertise here,contact us
dot image