

കാസര്‍കോട്: മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്നവർ അറസ്റ്റിലായ കാസര്‍കോട് എംഡിഎംഎ കേസില്‍ അട്ടിമറി എന്ന് സൂചന. യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈന്‍ അറസ്റ്റിലായ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സാക്ഷികളായതില്‍ ദുരൂഹത എന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സാക്ഷികളാക്കാന്‍ പൊലീസ് വിളിച്ചു വരുത്തുകയായിരുന്നു.
ലഹരി മരുന്ന് പിടികൂടുമ്പോള്‍ സ്ഥലത്ത് ഇല്ലാത്ത നേതാക്കളാണ് സീഷര്‍ മഹസറില്‍ ഒപ്പുവെച്ചത് എന്നതാണ് സംശയം ജനിപ്പിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ നാല് പേരായിരുന്നു സാക്ഷികള്‍. കോടതിയില്‍ സാക്ഷികള്‍ കൂറുമാറിയാല്‍ കേസ് പ്രതികള്‍ക്ക് അനുകൂലമാകും എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ അടക്കം ഇതില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് വന്നിരുന്നത്.
അതേസമയം കേസില്‍ അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന ആരോപണം ശക്തമാണ്. പൊലീസിന് ലഹരിയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളുമായി ലഹരി ഇടപാട് നടത്തിയത് ആരെല്ലാമെന്നതിലും വ്യക്തതയില്ല. പ്രതികളുടെ ഉന്നത ബന്ധങ്ങളും അന്വേഷണ പരിധിയിലില്ല എന്നതും ദുരൂഹമാണെന്നാണ് വിലയിരുത്തല്‍. വലിയ ലഹരി വേട്ടയായിട്ടും അന്വേഷണത്തിന് പ്രത്യേക സംഘമില്ല എന്നതും പ്രധാനമാണ്. കാസര്‍കോട് നിന്ന് മാത്രം 139ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എന്നിട്ടും ഉന്നത ഉദ്യോഗസ്ഥന് അന്വേഷണ ചുമതലയും നല്‍കിയിട്ടില്ല.
വാണിജ്യ ആളവില്‍ രാസ ലഹരി പിടികൂടിയിട്ടും ചന്തേര സിഐയുടെ നേതൃത്വത്തിലാണ് നിലവിലെ അന്വേഷണം നടക്കുന്നത്. ഇവര്‍ ബംഗലൂരുവില്‍ നിന്ന് എറണാകുളത്ത് ലഹരിമരുന്ന് എത്തിച്ച് വിവധ ജില്ലകളില്‍ വില്‍പ്പന നടത്തുന്നവരാണെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇവര്‍ കാസര്‍കോട് എത്തുന്നതിന് മുമ്പ് കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 100ഗ്രാമിലധികം ലഹരി വില്‍പ്പന നടത്തിയെന്ന് പ്രഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ നാല് പ്രതികളില്‍ അന്വേഷണം അവസാനിക്കാന്‍ സാധ്യത ഉണ്ടെന്നും വിവരമുണ്ട്.
അതേയമയം പ്രതി ഹുസൈന്റെ ഉന്നത ബന്ധങ്ങളും ഫോണ്‍ വിളി വിവരങ്ങളും പരിശോധിക്കണം എന്ന ആവശ്യം പ്രതിപക്ഷ യുവജന സംഘടനകള്‍ ശക്തമാക്കിയിട്ടുണ്ട്. പിടികൂടിയ പ്രതികള്‍ക്ക് ഉന്നത ബന്ധം ഉണ്ടെന്നും ഹുസൈന്‍ ഉന്നതരെ വിളിച്ചിട്ടുണ്ടെന്നമാണ് നിഗമനം. പൊലീസ് സംഘം മുന്നോട്ടു പോകുന്നില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പരാതി. മുഖ്യമന്ത്രിയുമായുള്ള പ്രതിയുടെ അടുപ്പം പൊലീസ് അറിഞ്ഞത് പിടിച്ചതിന് ശേഷമാണ്. അതോടെ തുടര്‍ അന്വേഷണം മരവിപ്പിച്ചു എന്നാണ് ആരോപണം. എംഡിഎംഎ എവിടെ നിന്ന് എത്തിച്ചു എന്ന് കണ്ടെത്തിയില്ല. മറ്റു പ്രതികളിലേക്കും പൊലീസ് പോകുന്നില്ല. പോലീസ് വിവരങ്ങള്‍ അതീവ രഹസ്യമാക്കി വെക്കുന്നെന്നും ഡിവൈഎഫ്‌ഐ ആടക്കം ആരോപിക്കുന്നുണ്ട്.
Content Highlights: Questions have emerged over the Kasaragod Thufan arrest, with allegations that leaders who were reportedly not present when the detention took place were included as witnesses. The development has raised concerns over the procedures followed during the arrest.