

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരായ ഡല്‍ഹിയിലെ പ്രതിഷേധ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ട്രെയിന്‍ യാത്ര റദ്ദാക്കാനെ കേന്ദ്രസര്‍ക്കാരിന് കഴിയൂ, സമരം നടക്കുക തന്നെ ചെയ്യുമെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. 'ട്രെയിന്‍ റദ്ദാക്കിക്കിയതുകൊണ്ട് ഒരാള്‍ പോലും കുറയുമെന്ന് കരുതേണ്ട, പറഞ്ഞതിനേക്കാള്‍ 10 പേര്‍ എങ്കിലും അധികം പോകും. ട്രെയിന്‍ യാത്ര ജനങ്ങളുടെ അവകാശമാണ്. നമ്മള്‍ തോല്‍ക്കാന്‍ തയ്യാറല്ല' എന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ദില്ലി ചലോയ്ക്ക് 1000 പേരെ എത്തിക്കാന്‍ തീരുമാനിച്ചതാണ്. ഇതിന് സ്‌പെഷ്യല്‍ ട്രെയിന്‍ ബുക്ക് ചെയ്യുന്നതിന് പത്ത് ലക്ഷം രൂപയും അടച്ചു. എന്നാല്‍ ട്രെയിന്‍ റദ്ദാക്കുകയായിരുന്നു എന്ന് സിപിഐ നേതാവ് വ്യക്തമാക്കി.
ഇന്നലെയാണ് സിപിഐ ഡല്‍ഹി സമരത്തിന് ബുക്ക് ചെയ്ത സ്‌പെഷ്യല്‍ ട്രെയിൻ റദ്ദാക്കിയത്. ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്
സിപിഐ നല്‍കിയ അഡ്വാന്‍സ് തുകയായ 10 ലക്ഷം രൂപ ഇന്ത്യൻ റെയിൽവെ തിരികെ നല്‍കിയിരുന്നു. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനാണ് സിപിഐ ട്രെയിന്‍ ബുക്ക് ചെയ്തത്. 18 കോച്ചുള്ള ട്രെയിന്‍ മൊത്തമായി വാടകയ്‌ക്കെടുത്ത് ഡല്‍ഹിക്ക് പോകാനാണ് സിപിഐ റെയിവെയില്‍ അഡ്വാന്‍സ് നല്‍കി ട്രെയിന്‍ ബുക്ക് ചെയ്തത്. സെപ്റ്റംബര്‍ 1നാണ് സിപിഐയുടെ ദേശീയതല പ്രതിഷേധ പരിപാടി ഡല്‍ഹിയില്‍ നടക്കുന്നത്.
Content Highlights: CPI state secretary Binoy Viswam reacted to the cancellation of the special train booked by the party for its Delhi protest.