

ഓണത്തിന് നല്ല നാടന്‍ ചിരി സദ്യ തന്നെ ഒരുക്കി നിവിന്‍ പോളി - ഗിരീഷ് എ.ഡി. കൂട്ടുകെട്ടിന്റെ 'ബത്ലഹേം കുടുംബ യൂണിറ്റ്' ട്രെയിലര്‍ പുറത്ത്. ''നീ എന്നെ ഇങ്ങനെ ഗോസ്റ്റ് ചെയ്യുമെന്ന് വിചാരിച്ചോ, പക്ഷേ ഞാന്‍ നിന്നെ ഓര്‍ബിറ്റ് ചെയ്യുന്നുണ്ടായിരുന്നു'', തുടങ്ങിയ ജെന്‍-സി ട്രെന്‍ഡി വാക്കുകളും ചിരിനിമിഷങ്ങളുമായി എത്തിയിരിക്കുന്ന ട്രെയിലര്‍ സിനിമാ പ്രേക്ഷകരെ ചാര്‍ജ്ജാക്കാന്‍ പോന്നതാണ്. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് 21 -ന് തിയേറ്ററുകളില്‍ എത്തും.
ചിരിനിറഞ്ഞ കുടുംബചിത്രം എന്നുറപ്പിക്കാവുന്നതാണ് ട്രെയിലര്‍. 'ജസ്റ്റിന്‍' എന്ന കഥാപാത്രമായി നിവിന്‍ പോളിയും 'ആഷ്ലി'യായി മമിത ബൈജുവും എത്തുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കാനാകുന്നത്. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഈ ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ തന്നെയാണ് ചിത്രമെന്ന ഉറപ്പ് നല്‍കുന്നു. തിയേറ്ററുകളില്‍ 'പ്രേമലു' തരംഗത്തിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത്.
ഛായാഗ്രഹണം: അജ്മല്‍ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റില്‍സ്: റിന്‍സണ്‍ എം.ബി, റിഷിലാല്‍ ഉണ്ണികൃഷ്ണന്‍,പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: The exciting trailer for 'BKU' has been released. The film is set to hit screens on August 21 as an Onam release.