ടാറ്റ സണ്‍സിന്റെ അടുത്ത ചെയര്‍മാന്‍ ആര്? നോയല്‍ ടാറ്റയ്‌ക്കൊപ്പം മലയാളിയായ ടി വി നരേന്ദ്രനും പരിഗണനയിൽ

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ടാറ്റ ഗ്രൂപ്പ് വീണ്ടും ചെയര്‍മാനെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായപ്പോഴും നോയല്‍ ടാറ്റയുടെ പേര് ഉയര്‍ന്ന് കേട്ടു

ടാറ്റ സണ്‍സിന്റെ അടുത്ത ചെയര്‍മാന്‍ ആര്? നോയല്‍ ടാറ്റയ്‌ക്കൊപ്പം മലയാളിയായ ടി വി നരേന്ദ്രനും പരിഗണനയിൽ
dot image

മുംബൈ: ടാറ്റ സണ്‍സിന്റെ അടുത്ത ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ സജീവമാകുന്നതിനിടെ നോയല്‍ ടാറ്റയുടെയും മലയാളിയായ ടി.വി. നരേന്ദ്രന്റെയും പേരുകള്‍ ചര്‍ച്ചയില്‍. ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാനും ടാറ്റ സണ്‍സ് ബോര്‍ഡിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നോയല്‍ ടാറ്റയ്ക്ക് ഇത്തവണ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൂടുതല്‍ പരിഗണന ലഭിക്കുമെന്നാണ് സൂചന.

അതേസമയം, ടാറ്റ സ്റ്റീലിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ടി വി നരേന്ദ്രനും സാധ്യതയുള്ള സ്ഥാനാര്‍ഥികളില്‍ ഒരാളാണ്. ടാറ്റ ഗ്രൂപ്പില്‍ ദീര്‍ഘകാല പരിചയമുള്ള നരേന്ദ്രന്‍ നിലവില്‍ ടാറ്റ സ്റ്റീലിന്റെയും ടാറ്റ ഇന്റര്‍നാഷണലിന്റെയും ഡയറക്ടറാണ്. ടാറ്റ സണ്‍സിന്റെ അടുത്ത ചെയര്‍മാന്‍ ആരാകുമെന്നതില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012-ല്‍ രത്തന്‍ ടാറ്റ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് നോയല്‍ ടാറ്റയുടേത്. അടുത്ത ചെയര്‍മാനാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ നോയല്‍ ടാറ്റയുടെ പേരും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, താരതമ്യേന പൊതുശ്രദ്ധയില്‍ അധികം കേള്‍ക്കാത്ത ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിലെ സൈറസ് മിസ്ട്രിയെയാണ് ഗ്രൂപ്പ് തെരഞ്ഞെടുത്തത്.

ഇപ്പോള്‍ ചന്ദ്രശേഖരന്‍ സ്ഥാനമൊഴിഞ്ഞിരിക്കുന്നു. വീണ്ടും നോയല്‍ ടാറ്റയുടെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയാണ്. 69 വയസ്സുള്ള നോയലിനെ സംബന്ധിച്ചിടത്തോളം ഇത് പുതുമയല്ല. പക്ഷേ ഇത്തവണ പശ്ചാത്തലം വളരെ വ്യത്യസ്തമാണ്. ടാറ്റ സണ്‍സ് പുതിയ ചെയര്‍മാനെ തേടിയപ്പോള്‍ രണ്ടുതവണ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നു. രണ്ടുതവണയും മറ്റൊരാളാണ് സ്ഥാനത്തെത്തിയത്. എന്നാല്‍ ഇത്തവണ നോയല്‍ ടാറ്റ ഒരു സ്ഥാനാര്‍ത്ഥി മാത്രമല്ല. ടാറ്റ സണ്‍സിന്റെ പ്രധാന ഓഹരിയുടമയായ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനാണ് അദ്ദേഹം.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, ടാറ്റ ഗ്രൂപ്പ് വീണ്ടും ചെയര്‍മാനെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായപ്പോഴും നോയല്‍ ടാറ്റയുടെ പേര് ഉയര്‍ന്ന് കേട്ടു. എന്നാല്‍ ഒടുവില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ അന്നത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ എന്‍ ചന്ദ്രശേഖരനെയാണ് കമ്പനി തിരഞ്ഞെടുത്തത്. 2017 ഫെബ്രുവരിയില്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാനായി ചുമതലയേറ്റു.

ഇപ്പോള്‍ ചന്ദ്രശേഖരന്‍ സ്ഥാനമൊഴിഞ്ഞിരിക്കുന്നു. വീണ്ടും നോയല്‍ ടാറ്റയുടെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയാണ്. 69 വയസ്സുള്ള നോയലിനെ സംബന്ധിച്ചിടത്തോളം ഇത് പുതുമയല്ല. പക്ഷേ ഇത്തവണ പശ്ചാത്തലം വളരെ വ്യത്യസ്തമാണ്. ടാറ്റ സണ്‍സ് പുതിയ ചെയര്‍മാനെ തേടിയപ്പോള്‍ രണ്ടുതവണ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നു. രണ്ടുതവണയും മറ്റൊരാളാണ് സ്ഥാനത്തെത്തിയത്. എന്നാല്‍ ഇത്തവണ നോയല്‍ ടാറ്റ ഒരു സ്ഥാനാര്‍ത്ഥി മാത്രമല്ല. ടാറ്റ സണ്‍സിന്റെ പ്രധാന ഓഹരിയുടമയായ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനാണ് അദ്ദേഹം.

നോയല്‍ ടാറ്റയുടെ വളര്‍ച്ച

മൂത്ത അര്‍ധസഹോദരനായ രത്തന്‍ ടാറ്റയെപ്പോലെ പൊതുജനശ്രദ്ധ നേടിയ വ്യക്തിയായിരുന്നില്ല നോയല്‍ ടാറ്റ. അദ്ദേഹത്തിന്റെ കരിയര്‍ കൂടുതലും മാധ്യമശ്രദ്ധയില്‍ നിന്ന് അകന്നതായിരുന്നു. ടാറ്റ ഇന്റര്‍നാഷണലില്‍ ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയില്‍ വിഭാഗമായ ട്രെന്റിലേക്ക് മാറി. 1999ല്‍ ട്രെന്റിന്റെ മാനേജിങ് ഡയറക്ടറായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെസ്റ്റ്‌സൈഡ്, സ്യൂഡിയോ തുടങ്ങിയ ബ്രാന്‍ഡുകളിലൂടെ ട്രെന്റ് റീട്ടെയില്‍ രംഗത്ത് വലിയ വളര്‍ച്ച നേടി.

ടാറ്റ ഇന്റര്‍നാഷണലിന്റെയും മാനേജിങ് ഡയറക്ടറായി നോയല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കമ്പനിയുടെ വിറ്റുവരവ് ഏകദേശം 500 മില്യണ്‍ ഡോളറില്‍ നിന്ന് 3 ബില്യണ്‍ ഡോളറിലധികമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രെന്റ്, ടാറ്റ ഇന്റര്‍നാഷണല്‍ എന്നിവയ്ക്ക് പുറമെ വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ തുടങ്ങിയ കമ്പനികളുടെ ബോര്‍ഡുകളിലും അദ്ദേഹം പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

രത്തന്‍ ടാറ്റയുടെ നേതൃത്വശൈലിയില്‍ നിന്ന് നോയലിന്റെ ശൈലി വ്യത്യസ്തമാണ്. രത്തന്‍ ടാറ്റ ഇന്ത്യയിലെ ഏറ്റവും പരിചിതമായ കോര്‍പ്പറേറ്റ് നേതാക്കളില്‍ ഒരാളായി മാറി. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങളും ബിസിനസ് തീരുമാനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ രാജ്യത്തെങ്ങും അറിയപ്പെടുന്ന വ്യക്തിയാക്കി. നോയല്‍ ടാറ്റയാകട്ടെ താരതമ്യേന സ്വകാര്യത പാലിച്ച വ്യക്തിയാണ്. ട്രെന്റുമായുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെസ്റ്റ്‌സൈഡ് വലിയ സംഘടിത റീട്ടെയില്‍ ബ്രാന്‍ഡായി വളര്‍ന്നു. പിന്നീട് സൂഡിയോയും ട്രെന്റിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചു.

2024 ഒക്ടോബറില്‍ രത്തന്‍ ടാറ്റ അന്തരിച്ചത് നോയല്‍ ടാറ്റയുടെ സ്ഥാനത്തിന് പുതിയ പ്രാധാന്യം നല്‍കി. 2012ല്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷവും രത്തന്‍ ടാറ്റ ടാറ്റ ഗ്രൂപ്പില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ടാറ്റ ട്രസ്റ്റുകള്‍ക്ക് പുതിയ ചെയര്‍മാനെ ആവശ്യമായി വന്നു. ആ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ എത്തി. ഈ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ടാറ്റ സണ്‍സ് ബോര്‍ഡിന് നിര്‍ണായക പങ്കുണ്ടാകും. ടാറ്റ സണ്‍സിന്റെ പ്രധാന ഓഹരിയുടമയായതിനാല്‍ ടാറ്റ ട്രസ്റ്റിനും വലിയ പ്രാധാന്യമുണ്ട്.

മലയാളിയായ ടി വിനരേന്ദ്രനും സാധ്യത

ടാറ്റ സ്റ്റീലിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ടി.വി.നരേന്ദ്രനാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സാധ്യത കല്‍പിക്കുന്ന മറ്റൊരാള്‍. 1980കള്‍ മുതല്‍ ടാറ്റാ ഗ്രൂപ്പിലെ നിര്‍ണായക സാന്നിധ്യമാണ് മലയാളി കൂടിയായ ടി വി നരേന്ദ്രന്‍. ടാറ്റാ സ്റ്റീലിന്റെയും ടാറ്റാ ഇന്റര്‍നാഷനലിന്റെയും ഡയറക്ടറാണ് നരേന്ദ്രന്‍. ടാറ്റാ സ്റ്റീല്‍ യൂറോപ്പ് ചെയര്‍മാന്‍ പദവിയും വഹിക്കുന്നു. 2021, 2022 വര്‍ഷങ്ങളില്‍ കോണ്‍ഫെഡറേഷന്‍ ഓപ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ചെയര്‍മാനായിരുന്നു. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റുമാണ്. സ്വതന്ത്ര കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചുമകനാണ് അദ്ദേഹം.

Content Highlights: Tata Sons Chairman Race Heats Up: Noel Tata and Malayali T.V. Narendran Emerge as Key Contenders

dot image
To advertise here,contact us
dot image