വാര്‍ദ്ധക്യ പെന്‍ഷന്‍ തടഞ്ഞുവെച്ചു; മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍

വാര്‍ദ്ധക്യ പെന്‍ഷന്‍ തടഞ്ഞുവെച്ചു; മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍
dot image

മലപ്പുറം: വാര്‍ദ്ധക്യ പെന്‍ഷന്‍ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍. മലപ്പുറം കുഴിമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് സീനിയര്‍ സെക്രട്ടറി റസാഖ് എക്കാപറമ്പിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

കുഴിമണ്ണ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ റസാഖായിരുന്നു പലരുടെയും വീട്ടില്‍ പെന്‍ഷന്‍ കൊണ്ടുപോയി നല്‍കിയിരിക്കുന്നത്.

അഞ്ച് മാസം പെന്‍ഷന്‍ മുടങ്ങിയതോടെ കുഴിമണ്ണ ആലിന്‍ചുവട് സ്വദേശി ഇത്തിമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. പരാതിക്ക് പിന്നാലെ റസാഖ് ഇത്തിമയുടെ വീട്ടില്‍ എത്തി അഞ്ച് മാസത്തെ പണം ഒരുമിച്ച് നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് ഏറനാട് മണ്ഡലം കമ്മറ്റിക്ക് കുഴിമണ്ണ പഞ്ചായത്ത് കമ്മറ്റിക്ക് പരാതി നല്‍കിയതോടെയാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നത്.

Content highlights- A Muslim League leader in Malappuram has been suspended following allegations that old age pension benefits were withheld

dot image
To advertise here,contact us
dot image