2027ഓടെ ഇന്ത്യയില്‍ 10 ലക്ഷം കണക്റ്റഡ് കാറുകളുടെ വില്‍പ്പന ലക്ഷ്യമിട്ട് ഹ്യുണ്ടായ്

2030ഓടെ 20 ലക്ഷം കണക്റ്റഡ് കാറുകളുടെ ആകെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്

2027ഓടെ ഇന്ത്യയില്‍ 10 ലക്ഷം കണക്റ്റഡ് കാറുകളുടെ വില്‍പ്പന ലക്ഷ്യമിട്ട് ഹ്യുണ്ടായ്
dot image

2027ഓടെ രാജ്യത്ത് 10 ലക്ഷം കണക്റ്റഡ് കാറുകളുടെ വില്‍പ്പന ലക്ഷ്യമിട്ട് ഹ്യുണ്ടായ് മോട്ടോഴ്‌സ്. ഇന്ത്യയില്‍ കണക്റ്റഡ്, സോഫ്റ്റ്വെയര്‍ അധിഷ്ഠിത വാഹന സാങ്കേതികവിദ്യകളുടെ ഉപയോഗം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഇന്ത്യന്‍ നിരത്തുകളില്‍ ഇതിനകം 8 ലക്ഷത്തിലധികം ഹ്യുണ്ടായ് കണക്റ്റഡ് കാറുകള്‍ ഓടുന്നുണ്ട്. കമ്പനിയുടെ വാഹന ശ്രേണിയിലെ കണക്റ്റഡ് വാഹനങ്ങളുടെ വിഹിതം 2019ലെ 4 ശതമാനത്തില്‍ നിന്ന് 2026ല്‍ 20 ശതമാനമായി ഉയര്‍ന്നു. അതായത് അഞ്ചിരട്ടിയുടെ വളര്‍ച്ചയാണ് പ്രകടമാക്കിയത്.
2030ഓടെ 20 ലക്ഷം കണക്റ്റഡ് കാറുകളുടെ ആകെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ബ്ലൂലിങ്കില്‍ 70ലേറെ ഫീച്ചറുകള്‍

2019ല്‍ വെന്യു മോഡലിലൂടെയാണ് ഹ്യുണ്ടായ് ഇന്ത്യയില്‍ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഫാക്ടറിയില്‍ തന്നെ ഘടിപ്പിച്ച് നല്‍കിയ ആദ്യ കണക്റ്റഡ് എസ്യുവിയാണ് വെന്യുവെന്ന് കമ്പനി അവകാശപ്പെടുന്നു. പിന്നീട് ക്രെറ്റ, വെന്യു, ഐ20 തുടങ്ങിയ മോഡലുകളിലേക്കും കണക്റ്റഡ് ഫീച്ചറുകള്‍ വ്യാപിപ്പിച്ചു.

സുരക്ഷ, സൗകര്യം എന്നിവ ഉള്‍പ്പെടെ 70ലേറെ ഫീച്ചറുകളാണ് ബ്ലൂലിങ്ക് പ്ലാറ്റ്ഫോമിലുള്ളത്. വാഹനത്തിന്റെ റിമോട്ട് മോണിറ്ററിങ്, വാഹന ആരോഗ്യ പരിശോധന, ലൊക്കേഷന്‍ ട്രാക്കിങ്, യാത്രാ ചരിത്രം, റിമോട്ട് കമാന്‍ഡുകള്‍, ഹ്യുണ്ടായ് വഴിയുള്ള ഇന്‍-കാര്‍ പേയ്മെന്റ്, ഡിജിറ്റല്‍ കീ, ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്, റിമോട്ട് ഇമ്മൊബിലൈസര്‍, ഹോം ടു കാര്‍ കണക്ടിവിറ്റി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ച് ഭാഷകളിലായി 450ലേറെ എഐ അധിഷ്ഠിത വോയ്സ് കമാന്‍ഡുകളും ബ്ലൂലിങ്കില്‍ നല്‍കാനാവും

സോഫ്റ്റ്വെയര്‍ അധിഷ്ഠിത വാഹനങ്ങളിലേക്ക്

വാഹനം വാങ്ങിയ ശേഷവും സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളിലൂടെയും പുതിയ സൗകര്യങ്ങളിലൂടെയും വാഹനത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്ന സോഫ്‌റ്റ്വെയര്‍ ഡിഫൈന്‍ഡ് വെഹിക്കിള്‍ (SDV) സാങ്കേതികവിദ്യയിലേക്കാണ് ഹ്യുണ്ടായ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിലും ബ്ലൂലിങ്ക് സഹായകരമാവുമെന്ന് ഹ്യുണ്ടായ് പറഞ്ഞു.

അതേസമയം, ഹ്യുണ്ടായ്‌യുടെ വരാനിരിക്കുന്ന മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് എസ്യുവിയുടെ എല്ലാ വേരിയന്റുകളിലും നെക്‌സറ്റ് ജെനറേഷന്‍ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഇതോടെ കണക്റ്റഡ് മൊബിലിറ്റിയും ഇലക്ട്രിക് വാഹന വില്‍പ്പനയും കൂടുതല്‍ ഏകീകരിക്കുകയാണ് ഹ്യുണ്ടായ്.

Content Highlight: Hyundai Motor India is targeting 1 million cumulative connected car sales by 2027, with over 800,000 connected vehicles already on Indian roads as the company expands its Bluelink and software-led technologies

dot image
To advertise here,contact us
dot image