

ബൊഗോട്ട: കൊളംബിയയിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ . ഭൂചലനത്തിൽ 132 പേർ മരിക്കുകയും 570 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കൊളംബിയൻ അസോസിയേഷൻ ഓഫ് ക്യാപിറ്റൽ സിറ്റീസിൻ്റെ റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പടിഞ്ഞാറൻ നഗരമായ പെരെയ്‌റയിൽ മാത്രം 60 പേർ മരിച്ചതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. 86 കെട്ടിടങ്ങൾ തകർന്നുവീണതായും ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചതായുമാണ് കൊളംബിയൻ അസോസിയേഷൻ ഓഫ് ക്യാപിറ്റൽ സിറ്റീസ് അറിയിക്കുന്നത്.
ഇതിനിടെ കൊളംബിയയ്ക്ക് 1.55 കോടി ഡോളറിന്റെ അടിയന്തര സഹായം നൽകുമെന്ന് അമേരിക്ക അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ, ഭക്ഷണം, സംരക്ഷണം, ഭൂചലനവുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ എന്നിവയ്ക്കായാണ് സഹായം നൽകുന്നതെന്നാണണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കൊളംബിയയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായക സംഭാവന നൽകുന്ന, പർവതനിരകളും പച്ചപ്പും നിറഞ്ഞ സാംസ്‌കാരിക പ്രാധാന്യമുള്ള ‘കോഫി ആക്സിസ്’ എന്നറിയപ്പെടുന്ന മേഖലയിലാണ് ഭൂചലനത്തിന്റെ പ്രധാന ആഘാതമുണ്ടായത്. 1999-ലും ഈ മേഖലയിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. അന്ന് ഏകദേശം 1,200 പേർ മരിച്ചിരുന്നു.
അപകടത്തെ തുടർന്ന് കൊളംബിയയിൽ നേരത്തെ പ്രസിഡൻ്റ്ഡി ലാ എസ്പ്രീല്ല ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 'ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനും ആവശ്യമുള്ളിടത്തെല്ലാം രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നതിനുമായി സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുകയാണ് ഇപ്പോഴത്തെ പ്രധാന പരിഗണന' എന്നായിരുന്നു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നടത്തിയ രാജ്യത്തെ അഭിസംബോധ ചെയ്തു കൊണ്ട് ഡി ലാ എസ്പ്രീല്ല പറഞ്ഞത്.
നിരവധി കെട്ടിടങ്ങൾ പൂർണമായും തകർന്നതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും കൊളംബിയൻ പ്രസിഡൻ്റ് അറിയിച്ചിട്ടുണ്ട്. 'ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനും ആവശ്യമുള്ളിടത്തെല്ലാം രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നതിനുമായി സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുകയാണ് ഇപ്പോഴത്തെ പ്രധാന പരിഗണന' എന്നായിരുന്നു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നടത്തിയ രാജ്യത്തെ അഭിസംബോധ ചെയ്തു കൊണ്ട് ഡി ലാ എസ്പ്രീല്ല പറഞ്ഞിരുന്നു.
തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തകരും പൊലീസും സന്നദ്ധപ്രവർത്തകരും കൈകൊണ്ട് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും അവ ട്രക്കുകളിൽ കയറ്റുന്നതുമായ ദൃശ്യങ്ങളും റോയിട്ടേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. താമസ കെട്ടിടങ്ങൾക്കും അടിയന്തര സേവന കേന്ദ്രങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങളും ദൃശ്യങ്ങളിൽ വ്യക്തമാണ്. അവശിഷ്ടങ്ങൾ താഴെ പാർക്ക് ചെയ്തിരുന്ന ആംബുലൻസുകൾക്ക് മുകളിലേക്ക് പതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പടിഞ്ഞാറൻ മേഖലയിലെ നിരവധി വിമാനത്താവളങ്ങളുടെ പ്രവർത്തനം കൊളംബിയയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പെരെയ്റ, മാനിസാലസ്, ക്വിബ്ദോ, അർമേനിയ, കാർട്ടാഗോ, ബുവെനവെഞ്ചുറ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് പ്രവർത്തനം നിർത്തിവെച്ചത്.
ഭൂകമ്പ സാധ്യത കൂടുതലുള്ള പസഫിക് ‘റിംഗ് ഓഫ് ഫയർ’ മേഖലയിലാണ് കൊളംബിയ സ്ഥിതി ചെയ്യുന്നത്. പ്രതിമാസം ആയിരക്കണക്കിന് ഭൂചലനങ്ങൾ ഇവിടെ രേഖപ്പെടുത്താറുണ്ടെങ്കിലും ഭൂരിഭാഗവും ചെറിയ തീവ്രതയുള്ളവയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെ 21 തുടർചലനങ്ങൾ രേഖപ്പെടുത്തിയതായി കൊളംബിയൻ ജിയോളജിക്കൽ സർവീസ് അറിയിച്ചു. ഇനിയും ശക്തമായ തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1999-ൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കൊളംബിയയിലെ കാപ്പി മേഖലയിൽ വൻ നാശനഷ്ടമുണ്ടായിരുന്നു. അന്നത്തെ ദുരന്തത്തി. ആയിരത്തിലധികം പേരാണ് മരിച്ചത്. അർമേനിയയിലും പെരെയ്റയിലുമാണ് പ്രധാനമായും ആളപായമുണ്ടായത്.
അബെലാർഡോ ഡി ലാ എസ്പ്രീല്ല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങൾക്കകമാണ് കൊളംബിയയെ കടുത്ത പ്രതിസന്ധിലാക്കിയ ദേശീയ ദുരന്തം സംഭവിച്ചിരിക്കുന്നത്. ജൂണിൽ അയൽരാജ്യമായ വെനസ്വേലയിൽ വലിയ നാശനഷ്ടം ഉണ്ടാക്കിയ ഇരട്ട ഭൂചലനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ കൊളംബിയയിലും വൻ ദുരന്തമുണ്ടായിരിക്കുന്നത്.
Content Highlights: Colombia earthquake death toll rises to 132 as rescue operations continue. Emergency teams are working to locate survivors and assist those affected by the devastating earthquake.