വിഷയ വിദഗ്ധര്‍ കോച്ചിങ് സെന്ററില്‍ പഠിപ്പിക്കുന്നത് അറിയാമായിരുന്നു; NTA ഡയറക്ടറുടെ മൊഴി പുറത്ത്

സിബിഐയോട് വീഴ്ച ആദ്യം സമ്മതിച്ചത് എന്‍ടിഎ ഡയറക്ടര്‍ വിശ്വജീത് കുമാര്‍ എന്നാണ് വിവരം

വിഷയ വിദഗ്ധര്‍ കോച്ചിങ് സെന്ററില്‍ പഠിപ്പിക്കുന്നത് അറിയാമായിരുന്നു; NTA ഡയറക്ടറുടെ മൊഴി പുറത്ത്
dot image

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎ ഡയറക്ടറുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. സിബിഐയോട് വീഴ്ച ആദ്യം സമ്മതിച്ചത് എന്‍ടിഎ ഡയറക്ടര്‍ വിശ്വജീത് കുമാര്‍ എന്നാണ് വിവരം. രഹസ്യ ഹാളില്‍ പരിശോധന നടത്തിയിട്ടില്ലെന്ന് എന്‍ടിഎ ഡയറക്ടര്‍ സമ്മതിച്ചു. അവിടേക്ക് കയറുന്ന ഉദ്യോഗസ്ഥരുടെ ദേഹ പരിശോധന കയറുമ്പോഴോ ഇറങ്ങുമ്പോഴോ നടത്തിയിട്ടില്ല. സിസിടിവി കാര്യമായി പരിശോധിച്ചിരുന്നില്ലെന്നാണ് ഡയറക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്.

പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന സിസിടിവി മാത്രമാണ് റഡാറില്‍ വെച്ചിരുന്നത്. മറ്റുള്ളവ ചോദ്യ പേപ്പറിന്റെ നിര്‍മാണ വേളയില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും മൊഴിയുണ്ട്. ചോദ്യ പേപ്പര്‍ തയ്യാറാക്കിയിരുന്ന മുതിര്‍ന്ന രസതന്ത്ര വിദഗ്ധരില്‍ രണ്ട് പേര്‍ കോച്ചിംഗ് സെന്ററില്‍ പഠിപ്പിക്കുന്ന വിവരം തനിക്കറിയാമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. നീറ്റ്, ജെഇഇ മെയിന്‍, സിയുഇടി-യുജി എന്നിവയുള്‍പ്പെടെ നിരവധി പരീക്ഷകള്‍ക്ക് അവര്‍ സേവനം നല്‍കിയിരുന്നു. ഇവരുടെ കോച്ചിങ് സെന്ററുകളുമായുള്ള ബന്ധം ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചെന്ന വിലയിരുത്തലും സിബിഐക്കുണ്ട്.

എന്‍ടിഎ ഡയറക്ടര്‍ ജനറലിന്റെ അംഗീകാരത്തിനുശേഷമാണ് വിഷയ വിദഗ്ധരുടെ പട്ടിക തിരഞ്ഞെടുത്തത്. പരിഗണിച്ചത് അവര്‍ സജ്ജീകരിച്ച ചോദ്യങ്ങളുടെ ഗുണനിലവാരം മാത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രശ്‌നമുണ്ടായത് എന്‍ടിഎയിലെ വിഷയവിദഗ്ധര്‍ കോച്ചിംങ് സെന്ററില്‍ പഠിപ്പിക്കാന്‍ പോയതുകൊണ്ടെന്നും മൊഴിയിലുണ്ട്. ഇവരെ തിരഞ്ഞെടുത്തപ്പോള്‍ കോച്ചിങ് സെന്റര്‍ ബന്ധം പരിഗണിച്ചിരുന്നില്ലെന്നത് ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. ആകെ 360 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുള്ള അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ വിശ്വജീത് കുമാറിന്റെയും മറ്റ് 17 എന്‍ടിഎ ഉദ്യോഗസ്ഥരുടെയും മൊഴികള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞമാസം 28നാണ് സിബിഐ വിശദമായ കുറ്റപത്രം ഡല്‍ഹി ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ സമര്‍പ്പിച്ചത്.

Content Highlights: Details of NTA Director Vishwajeet Kumar's statement to the CBI in the NEET paper leak case have emerged, highlighting several security lapses. He reportedly admitted that the secret hall was not inspected and CCTV monitoring was inadequate, while also acknowledging links between two senior chemistry experts involved in preparing question papers and coaching centres.

dot image
To advertise here,contact us
dot image