

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തെരച്ചിലിനായി സ്‌കൂബ സംഘമെത്തി. നാലംഗ സ്‌കൂബാ സംഘമാണ് തെരച്ചിലിനായി ഇറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലത്ത് ഉള്‍പ്പെടെ തിരച്ചില്‍ നടത്തുമെന്ന് അറിയിച്ചു. ഷിജിനെ കാണതായി ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് തെരച്ചിലിനായി സ്‌കൂബ സംഘം എത്തുന്നത്. സ്‌കൂബ സംഘം എത്താതതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights: A scuba diving team has joined the search operation for Shijin, who went missing at Muthalapozhi, as rescue teams intensify efforts to locate him.