

ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ശ്രീലങ്കയ്ക്കെതിരായ സന്നാഹ മത്സരത്തിന്‍റെ രണ്ടാം ദിനം ഇന്ത്യയുടെ കംബാക്ക്. യശ്വസി ജയ്‌സ്വാൾ പൂജ്യത്തിന് പുറത്തായെങ്കിലും ദേവ്ദത്ത് പടിക്കൽ നേടിയ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ സ്കോർ ചലിപ്പിച്ചു.
121 പന്തിൽ 14 ഫോറുകൾ അടക്കം 104 റൺസ് നേടിയ പടിക്കൽ റിട്ടയർ ഹർട്ട് ആയി. കെ എൽ രാഹുൽ 40 റൺസ് നേടി പുറത്തായി. റിഷഭ് പന്ത് രണ്ട് റൺസും ധ്രുവ് ജുറൽ ഒരു റൺസും നേടി പുറത്തായി.
27 റൺസുമായി രവീന്ദ്ര ജഡേജയും ഒരു റൺസുമായി മാനവ് സുതറുമാണ് ക്രീസിൽ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയിട്ടുണ്ട്.
ഒന്നാം ഇന്നിംഗ്സില്‍ 363-8 എന്ന സ്കോറില്‍ ഡിക്ലയര്‍ ശ്രീലങ്ക ഇലവന്‍ രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഇന്നലെ ആദ്യ ദിനം രാവിന്ദു രാസന്ത, നിഷാൻ മധുഷ്ക ക്യാപ്റ്റൻ സൊണാല്‍ ദിനുഷ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്കോറിലെത്തിയത്.
71 റണ്‍സെടുത്ത രാവിന്ദ രാസന്തയാണ് ശ്രീലങ്ക ഇലവന്‍റെ ടോപ് സ്കോറര്‍. നിഷാന്‍ 66 റണ്‍സെടുത്തപ്പോള്‍ ദിനുഷ 52 റണ്‍സെടുത്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുതാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റെടുത്തു.
Content highlights:devdutt padikkal century leads indias fightback against sri lanka