സ്വന്തം നാട്ടിൽ വീട് വെയ്ക്കാൻ സ്ഥലമില്ല; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് റിഷഭ് പന്ത്

മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് പരസ്യമായി സഹായം അഭ്യാർത്ഥിക്കുകയും ചെയ്തു.

സ്വന്തം നാട്ടിൽ വീട് വെയ്ക്കാൻ സ്ഥലമില്ല; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് റിഷഭ് പന്ത്
dot image

സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിൽ വീട് നിർമ്മിക്കാനുമുള്ള സ്ഥലം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് പരസ്യമായി സഹായം അഭ്യാർത്ഥിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇന്നലെ രാത്രി പങ്കുവെച്ച പോസ്റ്റിലാണ് പന്ത് തന്‍റെ നിരാശ റിഷഭ് പന്ത് പരസ്യമാക്കിയത്. പിന്നാലെ താരത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രംഗത്തെത്തി.

ഡൽഹിയിൽ നിന്ന് സ്വന്തം നാടായ ഉത്തരാഖണ്ഡിലേക്ക് താമസം മാറാൻ കഴിഞ്ഞ മൂന്ന് വർഷമായി ശ്രമിക്കുകയാണെങ്കിലും സ്ഥലം വാങ്ങുന്നത് വലിയൊരു ദുരനുഭവമായി മാറിയെന്ന് റിഷഭ് പന്ത് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. സൗജന്യമായി ഭൂമി ആവശ്യമില്ലെന്നും സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സ്ഥലം വാങ്ങാൻ താൻ തയ്യാറാണെന്നും പന്ത് പോസ്റ്റിൽ കുറിച്ചു.

ഉത്തരാഖണ്ഡിന്റെ അഭിമാനമായ പന്തിന് നിയമപരമായ എല്ലാ സഹായങ്ങളും നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. പ്രിയപ്പെട്ട റിഷഭ്, നിങ്ങൾ ഉത്തരാഖണ്ഡിന്‍റെ അഭിമാനമാണ്. മാതൃഭൂമിയോടുള്ള ഈ സ്നേഹവും ഇങ്ങോട്ട് തിരിച്ചെത്താനുള്ള ആഗ്രഹവും അഭിനന്ദനാർഹമാണ്. വിഷയം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്- പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.

Content highlights:Rishabh pant seeks uttarakhand cm pushkar singh dhami help to buy land for house

dot image
To advertise here,contact us
dot image