അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കിൾ ബൂലോസ് ആലപ്പുഴയിൽ; എത്തിയത് വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി

വൈകിട്ടോടെ കൊച്ചിയിലേക്ക് മടങ്ങും

അമേരിക്കൻ പ്രസിഡൻ്റ്  ഡോണൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കിൾ ബൂലോസ് ആലപ്പുഴയിൽ; എത്തിയത് വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി
dot image

ആലപ്പുഴ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മരുമകൻ ആലപ്പുഴയിലെത്തി. വിനോദ സഞ്ചാരത്തിൻ്റെ ഭാ​ഗമായായാണ് മൈക്കിൾ ബൂലോസ് ആലപ്പുഴയിൽ എത്തിയത്. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറും കൂടെയുണ്ട്. പുന്നമടയിൽ ദേശീയ ജലപാത ടെർമിനലിലാണ് മൈക്കിൾ ബൂലോസ് എത്തിയത്. പിന്നീട് ഹൗസ് ബോട്ടിൽ പുന്നമടയിൽ നിന്ന് വട്ടക്കായലിലേക്ക് യാത്രതിരിച്ചു. വൈകിട്ടോടെ കൊച്ചിയിലേക്ക് മടങ്ങും. അറബ് അമേരിക്കൻ വ്യവസായിയാണ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ്.

Content Highlights: Donald Trump’s son-in-law Michael Boulos visited Alappuzha in Kerala as part of a tourism trip, attracting attention during his visit to the popular backwater destination.

dot image
To advertise here,contact us
dot image