3 ദിവസമായി വൈദ്യുതിയില്ലെന്ന് നാട്ടുകാരുടെ പരാതി;വളളം തുഴഞ്ഞെത്തി ട്രാൻസ്‌ഫോർമറിന്റെ അവസ്ഥ കാണിച്ച് ഉദ്യോഗസ്ഥൻ

ജീവനാണ് പ്രാധാന്യമെന്നും അതുകഴിഞ്ഞ് മതി വൈദ്യുതിയെന്നും KSEB തിരുവല്ല ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ രാജേഷ് കുമാര്‍ പിളള പറഞ്ഞു

3 ദിവസമായി വൈദ്യുതിയില്ലെന്ന് നാട്ടുകാരുടെ പരാതി;വളളം തുഴഞ്ഞെത്തി ട്രാൻസ്‌ഫോർമറിന്റെ അവസ്ഥ കാണിച്ച് ഉദ്യോഗസ്ഥൻ
dot image

പത്തനംതിട്ട: മൂന്നുദിവസമായി വൈദ്യുതി ഇല്ലെന്ന നാട്ടുകാരുടെ പരാതിയില്‍ വിശദീകരണം നല്‍കി കെഎസ്ഇബി ഉദ്യോഗസ്ഥന്‍. വളളം തുഴഞ്ഞ് എത്തി ട്രാന്‍സ്‌ഫോര്‍മറിന്റെ അവസ്ഥ കാണിച്ചാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. വെളളത്തില്‍ മുങ്ങി കിടക്കുന്ന ട്രാന്‍സ്‌ഫോര്‍മറാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് കുമാര്‍ പിളള വളളം തുഴഞ്ഞെത്തി കാണിച്ചത്.

ജീവനാണ് പ്രാധാന്യമെന്നും അതുകഴിഞ്ഞ് മതി വൈദ്യുതിയെന്നും കെഎസ്ഇബി തിരുവല്ല ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ രാജേഷ് പറഞ്ഞു. വെളളം പൂര്‍ണമായും ഇറങ്ങിയതിന് ശേഷം മാത്രമേ ട്രാന്‍സ്‌ഫോര്‍മര്‍ ചാര്‍ജ് ചെയ്യാന്‍ കഴിയൂ എന്നും രാജേഷ് വ്യക്തമാക്കി. പത്തനംതിട്ട വെണ്ണിക്കുളം തുരുത്തിക്കാട് ഭാഗത്ത് വൈദ്യുതി പുനസ്ഥാപിക്കണം എന്നായിരുന്നു ആവശ്യം.

അതേസമയം, പത്തനംതിട്ടയിലുള്‍പ്പെടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവധിയാണ്. രണ്ട് ജില്ലകളില്‍ നിയന്ത്രിത അവധിയുമുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് അവധി. കണ്ണൂരിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകള്‍ക്കാണ് അവധി. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

Content Highlights: Amid complaints of a 3-day power outage, a KSEB official rowed a boat to show locals the submerged transformer, explaining the delay in power restoration.

dot image
To advertise here,contact us
dot image