ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മൈക്കല്‍ സ്മിത്ത് പാകിസ്താന്‍ പുരുഷ ടീം ബാറ്റിങ് കോച്ച്

പാകിസ്താന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ച് പരിചയമുള്ളയാള്‍ കൂടിയാണ് മൈക്കല്‍ സ്മിത്ത്

ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മൈക്കല്‍ സ്മിത്ത് പാകിസ്താന്‍ പുരുഷ ടീം ബാറ്റിങ് കോച്ച്
dot image

തുടര്‍ച്ചയായ ബാറ്റിങ് തകര്‍ച്ചകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവും പരിശീലകനുമായ മൈക്കല്‍ സ്മിത്തിനെ പുരുഷ ദേശീയ ടീമിന്റെ ബാറ്റിങ് കോച്ചായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു. ഏകദിന, ടി2-, ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ അദ്ദേഹം ടീമിനൊപ്പം പ്രവര്‍ത്തിക്കും. രണ്ട് വര്‍ഷത്തെ കരാറിലാണ് സ്മിത്തിന്റെ നിയമനം.

46-കാരനായ മൈക്കല്‍ സ്മിത്ത് 2003 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 89 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 72 ലിസ്റ്റ്-എ മത്സരങ്ങളിലും 16 ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ലെവല്‍-4 യോഗ്യതയുള്ള കോച്ചായ അദ്ദേഹം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിങ്‌സ്, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് എന്നീ ടീമുകളുടെ പരിശീലക സംഘത്തില്‍ പ്രവര്‍ത്തിച്ച് പാകിസ്താന്‍ ക്രിക്കറ്റ് സാഹചര്യങ്ങളില്‍ പ്രവൃത്തിപരിചയമുള്ളയാളാണ്. കൂടാതെ ഓസ്‌ട്രേലിയന്‍ ടീമുകളായ ഹോബാര്‍ട്ട് ഹരിസെയ്ന്‍സ്, ക്രിക്കറ്റ് ടാസ്മാനിയ എന്നിവര്‍ക്കൊപ്പവും ബാറ്റിങ് പരിശീലകനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 19 മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സ്മിത്ത് ചുമതലയേല്‍ക്കും. മുന്‍ നിര ബാറ്റ്സ്മാന്‍മാരുടെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയും സമ്മര്‍ദ്ദ ഘട്ടങ്ങളിലെ തകര്‍ച്ചയും പരിഹരിക്കാന്‍ സ്മിത്തിന്റെ നിയമനം സഹായിക്കുമെന്നാണ് പിസിബിയുടെ പ്രതീക്ഷ.

content highlights: Former South African Player Michael Smith Appointed Pakistan Men's Batting Coach

dot image
To advertise here,contact us
dot image