

ആലപ്പുഴ: പാര്‍ക്കിങിന് തടസ്സമാണെന്നാരോപിച്ച് ടെക്‌സ്റ്റൈല്‍സിന് മുന്നിലെ നാരങ്ങാവെള്ളം വില്‍ക്കുന്ന കട ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചതില്‍ കടയുടമ അശോകനെ സന്ദര്‍ശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് രാവിലെ അശോകന്റെ വെട്ടുവേനി മണ്ണൂര്‍ പടീറ്റതില്‍ വീട്ടിലാണ് രമേശ് ചെന്നിത്തല എത്തിയത്. മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി അശോകന്‍ പറഞ്ഞു. ഇന്നലെയായിരുന്നു നഗരത്തിലെ ശ്രീവത്സം ടെക്‌സ്റ്റൈല്‍സിന് മുന്നിലെ അരസെന്റ് ഭൂമിയില്‍ നാരങ്ങാവെള്ളം വിറ്റിരുന്ന അശോകന്റെ കട പുലര്‍ച്ചെയോടെ പൊളിച്ചുനീക്കിയത്. നടപടി വിവാദമായതോടെ പൊളിച്ച കടയുടെ സ്ഥാനത്ത് താല്‍ക്കാലിക സൗകര്യം ഒരുക്കാമെന്ന് അറിയിച്ച് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു.
എന്നാല്‍ താല്‍ക്കാലിക കട വേണ്ടെന്ന് അശോകന്‍ വ്യക്തമാക്കിയതോടെ പകരം സ്ഥലവും കടയും നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനമായി. ശനിയാഴ്ച നിര്‍മ്മാണം ആരംഭിക്കും. കട നിര്‍മ്മിക്കും വരെ അശോകന് പ്രതിദിനം ആയിരം രൂപ വീതം നല്‍കാനും തീരുമാനമായി. പുതിയ കടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ ഫ്രിഡ്ജും ജ്യൂസറും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവി എത്തിച്ചുനല്‍കും.
അതിനിടെ കേസിലെ പ്രതി ചെറായി ഷാജിക്ക് പൊലീസ് ജാമ്യം അനുവദിച്ചു. സ്റ്റേഷന്‍ ജാമ്യം നല്‍കി ഇന്നലെ വൈകീട്ട് തന്നെ വിട്ടിരുന്നു. പൊതുമുതല്‍ നശീകരണം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടും സ്റ്റേഷന്‍ ജാമ്യം അനുവദിച്ച പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എഴിക്കകത്ത് ജംഗ്ഷന് സമീപം അച്ഛന്‍ രാഘവന്‍ ഏറെക്കാലം കച്ചവടം നടത്തിയ കട പിന്നീട് അശോകന്‍ നടത്തുകയായിരുന്നു. ടെക്‌സ്റ്റൈല്‍സിന്റെ കാഴ്ച മറയ്ക്കുന്നതിനാല്‍ തന്റെ ഭൂമി വാങ്ങാന്‍ ശ്രീവത്സം ഉടമകള്‍ ശ്രമിച്ചെന്നും നിരസിച്ചപ്പോള്‍ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നും അശോകന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കടയില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും നഷ്ടപ്പെട്ടെന്നും പരാതിയിലുണ്ട്. ശ്രീവത്സം ടെക്‌സ്റ്റൈല്‍സിനോട് ചേര്‍ന്നുള്ള മറ്റൊരു കെട്ടിടം പൊളിക്കാന്‍ അനുമതി ഉണ്ടായിരുന്നു. ഇതിന്റെ മറവിലാണ് അശോകന്റെ കടയും പൊളിച്ചതെന്ന ആരോപണം ഉയര്‍ന്നു.
Content Highlights: Home Minister Ramesh Chennithala visited Ashokan after his lemonade shop was demolished with a bulldozer following allegations of obstructing parking near a textile shop