

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉളളത്. യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ മാസം 31 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ദുര്‍ബലമായ കാലവര്‍ഷം സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കാര്‍ഷിക മേഖലയിലടക്കം മഴ കുറവായതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. ഒറ്റപ്പെട്ട മഴയാണ് മിക്കയിടങ്ങളിലും ലഭിക്കുന്നത്. ഇത് ഭൂജലനിരപ്പോ നദികളിലെ ജലനിരപ്പോ വര്‍ധിപ്പിക്കാന്‍ സഹായകമല്ല. പല ജില്ലകളിലും താപനില 35 ഡിഗ്രി വരെയാണ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഴ കുറഞ്ഞതോടെ പച്ചക്കറിയ്ക്കും പൂക്കള്‍ക്കും ഉള്‍പ്പെടെ വില കൂടുന്ന സാഹചര്യമാണുളളത്. ഇത് ഓണക്കാലത്ത് പ്രതിസന്ധിയാകുമെന്നാണ് റിപ്പോര്‍ട്ട്. ജലവൈദ്യുതി ഉല്‍പാദനവും പരിമിതപ്പെടുത്തേണ്ടിവന്നിട്ടുണ്ട്.
Content Highlights: IMD issues rain alert for 7 districts in Kerala with widespread heavy rainfall expected across the state over the next five days.