

തിരുവനന്തപുരം: വിവാദ പ്ലീഡര്‍ നിയമനത്തില്‍ കെ ബാബു വെളുപ്പെടുത്തിയ ആ എം പി ഡീൻ കുര്യക്കോസ്. ഡീന്‍ കുര്യാക്കോസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ടറിനോട് നടത്തിയ പ്രതികരണത്തിലായിരുന്നു ഡീൻ ഇക്കാര്യം സമ്മതിച്ചത്. എസ്എഫ്‌ഐ നേതാവായ വനിതാ പ്ലീഡര്‍ ജിയോണയുടെ നിയമനത്തിലാണ് ശുപാര്‍ശ നടന്നത്. എന്നാല്‍ നിയമനത്തില്‍ ശുപാര്‍ശ ചെയ്തതിന്റെ വിശദീകരണം ഡീന്‍ വ്യക്തമാക്കിയില്ല.
പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമനം നടത്തിയത് യുവ എം പി ശുപാര്‍ശ ചെയ്തത് കൊണ്ടാണെന്നുമായിരുന്നു കെ ബാബുവിൻ്റെ വെളിപ്പെടുത്തൽ. ഹൈബി ഈഡനോ, ഷാഫി പറമ്പിലോ അല്ല ശുപാര്‍ശ ചെയ്‌തെന്ന് ബാബു പറഞ്ഞിരുന്നു. നിയമനത്തില്‍ കെഎസ്‌യുവിന് അഭിപ്രായ സ്വതന്ത്ര്യമുണ്ടെന്നും പക്ഷെ അതില്‍ ഒരു നിയമനത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലെന്നും അദേഹം പറഞ്ഞു. ഇതില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും അദേഹം ചോദിച്ചിരുന്നു.
എസ്എഫ്‌ഐയിൽ സജീവമായിരുന്ന വ്യക്തകള്‍ക്ക് നിയമനം നല്‍കിയതില്‍ കെഎസ്‌യു ശക്തമായി പ്രതിഷേധിക്കുകയും ചോദ്യമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ കെഎസ്‌യുവിലെ ഒരു വിഭാഗം നിയമനത്തെ അനുകൂലിച്ചിരുന്നു. നിയമനം ലഭിച്ച വ്യക്തികള്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുകൂലിച്ചത്. കോൺഗ്രസ് അനുകൂല സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് ശുപാർശ ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇവർ വാദിച്ചിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശന്‍ കെഎസ്‌യുവിനെതിരെ രംഗത്തെത്തിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്‌യുവാണോ പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്‌യുവിന് പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്നും സതീശന്‍ ചോദിച്ചിരുന്നു.
ഇതിന് പിന്നാലെ സതീശനെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്‌യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റ് എന്ന് അലോഷ്യസ് ചോദിച്ചിരുന്നു. കേരളത്തിന്റെ തെരുവില്‍ സമരം ചെയ്ത ആളുകളുടെ വൈകാരികത ഉള്‍ക്കൊണ്ട് കെഎസ്‌യു മുഖ്യമന്ത്രിയെ ആശങ്ക അറിയിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും അലോഷ്യസ് പ്രതികരിച്ചു. 'നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരു കൂട്ടം ധിക്കാരികള്‍' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു അലോഷ്യസ് പ്രതികരിച്ചത്. ഇതിന് പിന്നാലെ അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നല്ല. ഇതിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ ജിന്റോ ജോണ്‍, വി ആര്‍ അനൂപ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അലോഷ്യസ് സേവ്യറിനെതിരെ വിമര്‍ശനവുമായി കെഎസ്‌യുവിലെ സതീശന്‍ പക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. അലോഷ്യസിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു എസ്എഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി അടക്കമുള്ളവര്‍ ഉന്നയിച്ചത്.
Content Highlights: Congress MP Dean Kuriakose has come out in support of K. Babu's claims in the controversial pleader appointment issue. His remarks have added fresh political momentum to the ongoing controversy.