മസ്‌ക്കറ്റിലേക്കുള്ള സലാം എയര്‍ വിമാനം വൈകുന്നു; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്ന് യാത്രക്കാര്‍

മസ്‌ക്കറ്റിലേക്കുള്ള സലാം എയര്‍ വിമാനം വൈകുന്നു; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം
dot image

മലപ്പുറം: വിമാനം വൈകുന്നതില്‍ കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. മസ്‌ക്കറ്റിലേക്കുള്ള സലാം എയര്‍ വിമാനത്തിന്റെ യാത്രയാണ് അനിശ്ചിതമായി വൈകുന്നത്. മണിക്കൂറോളമായി യാത്രക്കാര്‍ കാത്തിരിക്കുകയാണ്.

അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറയുന്നു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിമാനകമ്പനിയുടെ വിശദീകരണം.

Content Highlights: Passengers staged a protest at Karipur Airport after a SalamAir flight to Muscat was delayed, causing inconvenience to travelers.

dot image
To advertise here,contact us
dot image