

കൊച്ചി: സംസ്ഥാനത്തെ പവര്‍ കട്ടില്‍ സർക്കാരിനെ പരിഹസിച്ച് മുന്‍ എംഎല്‍എ ലിന്റോ ജോസഫ്. സ്‌കൂള്‍ കുട്ടിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ലിന്റോയുടെ പ്രതികരണം. എല്ലാ ദിവസവും വീട്ടില്‍ പവര്‍ കട്ട് ഉണ്ടെന്നും കറന്റ് ഇല്ലാതെയാണ് താനിപ്പോള്‍ ഡയറി എഴുതുന്നതെന്നുമാണ് കുട്ടി പറയുന്നത്. 'ഇരുണ്ടകാലത്തിലേക്ക്' എന്ന് കുറിച്ചുകൊണ്ടാണ് കുട്ടിയുടെ ഡയറിക്കുറിപ്പ് ലിന്റോ പങ്കുവെച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. രാത്രിയിലെ പവർ കട്ടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ വൈദ്യുതി മന്ത്രി എംഎം മണിയും രംഗത്തെത്തി. നടപടികൾ സ്വീകരിക്കാത്തത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് പിണറായി വിജയൻ വിമർശിച്ചു. വൈദ്യുതി മന്ത്രിക്ക് വിവരക്കേട് എന്നായിരുന്നു എം എം മണിയുടെ പരിഹാസം. വിഷയത്തിൽ യുവജന സംഘടനകളുടെ സമരങ്ങളും തെരുവിൽ അരങ്ങേറുന്നുണ്ട്.
Content Highlights: Former MLA Linto Joseph Reacts to Kerala Power Cut