

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയില്‍ മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്. മൂട്ടോളി കുരുവട്ടൂര്‍ റോഡിലുള്ള ഫലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടം. വാട്ടര്‍ ടാങ്ക് നിര്‍മ്മാണ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്.
ഒരാളുടെ നില അതീവ ഗുരുതരമാണ്. സിറാജിനൊപ്പം സഹായിയായെത്തിയ വിശ്വനാഥനെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Content Highlights: Man Dies After Getting Trapped in Manhole in Kozhikode